Bollywood
ചുംബിക്കാൻ അവസരങ്ങൾ ലഭിക്കാത്തതിൽ നല്ല വിഷമമുണ്ട്,എന്നാൽ അങ്ങനെ ചെയ്താൽ വീട്ടിൽ നിന്നും തല്ലുകിട്ടുമെന്ന് അനിൽ കപൂർ!
ചുംബിക്കാൻ അവസരങ്ങൾ ലഭിക്കാത്തതിൽ നല്ല വിഷമമുണ്ട്,എന്നാൽ അങ്ങനെ ചെയ്താൽ വീട്ടിൽ നിന്നും തല്ലുകിട്ടുമെന്ന് അനിൽ കപൂർ!
തന്റെ ഇത്ര കാലത്തെ സിനിമാ ജീവിതത്തിനിടെ തനിക്ക് ചുംബിക്കാൻ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ കുറിച്ച് മനസ് തുറന്ന് അനിൽ കപൂർ.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മലാങി’നെ കുറിച്ച് സംസാരിക്കവെയാണ് താരം ഇതിനെക്കുറിച്ച് സംസാരിച്ചത്.
ചിത്രത്തിന്റെ പോസ്റ്ററിൽ നായികാനായകന്മാരായ ആദിത്യ റോയ് കപൂറും ദിശ പഠാണിയും ചുംബിക്കുന്നതിനെകുറിച്ചായിരുന്നു അനിലിന് മുൻപിലേക്കെത്തിയ ചോദ്യം. നായികയെ ചുംബിക്കാൻ അവസരങ്ങൾ ലഭിക്കാതിരുന്നതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് ‘എനിക്ക് വീട്ടിൽ നിന്നും തല്ല് കിട്ടണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ’ എന്ന മറുചോദ്യമാണ് നടൻ ആദ്യം ചോദിച്ചത്.വീട്ടിൽ തന്റെ മക്കളായ സോനവും റിയയും ഭാര്യയായ സുനിതയും ഉണ്ടെന്നും അനിൽ പറഞ്ഞു. തുടർന്ന്, അൽപ്പം കഴിഞ്ഞ് ‘സത്യം, പറഞ്ഞാൽ, അങ്ങനെ ചെയ്യാത്തതിൽ, മനസിന്റെ അടിത്തട്ടിൽ എനിക്ക് നല്ല വിഷമമുണ്ട്’ എന്ന് അനിൽ കപൂർ സമ്മതിച്ചു. എന്നാൽ ബോളിവുഡിന്റെ സ്വപ്നനായിക മാധുരി ദീക്ഷിത് ഉൾപ്പെടെയുള്ള നടിമാരെ അനിൽ ക്യാമറയ്ക്ക് മുൻപിലായി ചുംബിച്ചിട്ടുണ്ട് എന്നതാണ് സത്യം.
about anil kapoor