Hollywood
ജസ്റ്റിന്‍ ബീബര്‍ അച്ഛനാകാന്‍ തയ്യാറെടുക്കുന്നു; സന്തോഷം പങ്കുവെച്ച് ഗായകന്‍; വൈറലായി ചിത്രങ്ങള്‍
ജസ്റ്റിന്‍ ബീബര്‍ അച്ഛനാകാന്‍ തയ്യാറെടുക്കുന്നു; സന്തോഷം പങ്കുവെച്ച് ഗായകന്‍; വൈറലായി ചിത്രങ്ങള്‍
ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അച്ഛനാകാന്‍ തയ്യാറാകുന്നുവെന്ന് വാര്‍ത്തകള്‍. ഭാര്യ ഹെയ്‌ലിയുമായുള്ള പങ്കുവച്ചുകൊണ്ടാണ് ജസ്റ്റിന്‍ ബീബര്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഹെയ്‌ലിയുടെ നിറവയറിലുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഹെയ്‌ലിക്കൊപ്പമുള്ള നിരവധി മനോഹര നിമിഷങ്ങളും ജസ്റ്റിന്‍ ബീബര്‍ പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.
ഹെയ്‌ലിയുമായുള്ള വിവാഹം വീണ്ടും പുനഃസൃഷ്ടിക്കുന്നതും വിഡിയോയില്‍ കാണാം. വിവാഹവസ്ത്രത്തിന് സമാനമായ വെള്ള ഗൗണാണ് ഹെയ്‌ലിയുടെ വേഷം. തലയില്‍ വെയിലും അണിഞ്ഞിട്ടുണ്ട്. കറുപ്പ ജാക്കറ്റും തൊപ്പിയും അണിഞ്ഞ് കാഷ്വല്‍ ലുക്കിലാണ് ജസ്റ്റിന്‍ ബീബര്‍ എത്തുന്നത്.
കൈകള്‍ കോര്‍ത്തുപിടിച്ച് വീണ്ടും വിവാഹപ്രതിജ്ഞയെടുക്കുന്ന ദമ്പതികളാണ് ചിത്രത്തില്‍. നിരവധിപേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്. ജൂനിയര്‍ ബീബറിനെ കാണാനായി കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.
ഹെയ്‌ലി ആറ് മാസം ഗര്‍ഭിണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏറെ നാളായി ഇരുവരും കുഞ്ഞിനായി ആഗ്രഹിക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
2006ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സമയം സലീന ഗോമസുമായി പ്രണയത്തിലായിരുന്നു ജസ്റ്റിന്‍. ഈ ബന്ധം തകര്‍ന്നതിനു പിന്നാലെയാണ് ഹെയ്‌ലിയുമായി അടുക്കുന്നത്. പിന്നീട് ഇരുവരും പിരിഞ്ഞെങ്കിലും 2016ല്‍ വീണ്ടും ഒന്നു ചേരുകയായിരുന്നു. 2018ലാണ് ഇവര്‍ വിവാഹിതരായത്.
