Connect with us

വിവാഹം കഴിക്കാതെ അമ്മയാവുന്നു..? നടി തമന്ന ഭാട്ടിയയുടെ തീരുമാനം ഇങ്ങനെ; അമ്പരന്ന് ആരാധകർ!!!

Hollywood

വിവാഹം കഴിക്കാതെ അമ്മയാവുന്നു..? നടി തമന്ന ഭാട്ടിയയുടെ തീരുമാനം ഇങ്ങനെ; അമ്പരന്ന് ആരാധകർ!!!

വിവാഹം കഴിക്കാതെ അമ്മയാവുന്നു..? നടി തമന്ന ഭാട്ടിയയുടെ തീരുമാനം ഇങ്ങനെ; അമ്പരന്ന് ആരാധകർ!!!

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. തമന്നയുടെ മോളിവുഡ് അരങ്ങേറ്റം ഇതിനോടകം വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.

ബാന്ദ്ര എന്ന സിനിമയിൽ ദിലീപിന്റെ നായികയായാണ് തമന്ന എത്തിയത്. പുതിയ ഫാഷൻ ട്രെൻഡുകൾ കൃത്യമായി പിന്തുടരുന്ന താരം കൂടിയാണ് തമന്ന. താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ആരാധകർ ഇപ്പോഴും താരത്തോട് ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെപ്പറ്റി. മാത്രമല്ല കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടെ തമന്നയുടെ വിവാഹം സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

നടൻ വിജയ് വർമ്മയുമായി തമന്ന പ്രണയത്തിലാണെന്ന തരത്തിൽ മാസങ്ങൾക്ക് മുൻപ് കഥകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോൾ തുടങ്ങിയ ഇഷ്ടമാണെന്നും വൈകാതെ വിവാഹിതയായേക്കും എന്നൊക്കെ തരത്തിലാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇത് മാത്രമല്ല ദാമ്പത്യജീവിതത്തെ കുറിച്ച് വേറെയും തീരുമാനങ്ങൾ നടി എടുത്തതായിട്ടാണ് വിവരം.

വിവാഹം കഴിക്കാതെ അമ്മയാകാനാണ് നടിയുടെ തീരുമാനമെന്ന തരത്തിലാണ് പുതിയ ചില വാർത്തകൾ വന്നിരിക്കുന്നത്. ലസ്റ്റ് സ്റ്റോറീസ് 2 ൽ ജോഡികളായി അഭിനയിച്ചതിന് ശേഷമാണ് തമന്നയും വിജയും പ്രണയത്തിലായതായിട്ട് റിപ്പോർട്ടുകൾ വന്നത്. ആദ്യം തമന്നയും വിജയ് വർമ്മയും തങ്ങളുടെ പ്രണയ വാർത്തകൾ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങൾ പ്രണയത്തിലാണെന്ന് വ്യക്തത വരുത്തുകയും ചെയ്തു.

പലപ്പോഴും എയർപോർട്ടിൽ വച്ചുള്ള താരങ്ങളുടെ ദൃശ്യങ്ങൾ പലതവണ പാപ്പരാസികളുടെ ക്യാമറയിൽ പെട്ടതോടെ കൂടുതൽ കഥകളായി. ഈ വർഷം തന്നെ താരങ്ങൾ വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ആരാധകരെ പോലും അമ്പരിപ്പിക്കുന്നൊരു റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. വിവാഹത്തിന് മുമ്പ് അമ്മയാകാൻ തമന്ന തീരുമാനിച്ചുവെന്നും അതിന് മുന്നോടിയായി ആദ്യമേ കുടുംബാസൂത്രണം ചെയ്യുന്നതായിട്ടുമാണ് റിപ്പോർട്ട്.

ഒരു കുഞ്ഞിന് ജന്മം കൊടുത്തിനുശേഷം, അവരുടെ ഉത്തരവാദിത്തങ്ങൾ കൂടുതൽ വ്യക്തമാകും. അതുകൊണ്ട് ഒരു കുഞ്ഞ് വന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷം വിവാഹം കഴിച്ചാൽ, ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ അടുപ്പവും ആഴവും ഉണ്ടാവുകയുള്ളു എന്നും അങ്ങനെ ശക്തമായൊരു ബന്ധത്തിലാവാനാണ് നടി ആഗ്രഹിക്കുന്നതെന്നും പറയപ്പെടുന്നു.

വിജയ് വർമ്മയും തമന്നയും അവരുടെ പരസ്പരമുള്ള ധാരണയുടെ പശ്ചാത്തലത്തിൽ, വിവാഹത്തിന് മുമ്പ് തമന്ന ഗർഭിണിയാകാൻ തീരുമാനിച്ചുവെന്നും ബോളിവുഡിലെ പ്രമുഖ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ, ബോളിവുഡ് താരങ്ങളായ പലരും ഇതേ മാർഗം സ്വീകരിച്ചിരുന്നു. വിവാഹത്തിന് മുമ്പ് നടി ആലിയ ഭട്ട് ഗർഭിണിയായിരുന്നു. ഇതിന് ശേഷമാണ് രൺബീർ കപൂറിനെ വിവാഹം കഴിക്കുന്നത്. നടി ഇലിയാനയും സമാനമായ രീതിയിൽ ജീവിക്കുകയാണ്. ഈയൊരു രീതിയിലേക്ക് തമന്നയും പോവുകയാണെന്നാണ് സൂചന.

More in Hollywood

Trending