ആ ഒരൊറ്റ കാര്യം ചെയ്‌താൽ മതി; വളയാൻ അവർ ഓടി എത്തും; രാധികയെപ്പോലും ഞെട്ടിച്ച്; എം പി ആയതോതോടെ സംഭവിച്ചത്!!
By
മലയാളത്തിന്‍റെ ആക്ഷന്‍ സൂപ്പര്‍ ഹീറോയാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകർക്കേറെ ഇഷ്ട്ടമാണ്. 2024 ൽ ഏറെ വിശേഷങ്ങള്‍ നിറഞ്ഞ വര്‍ഷമായിരുന്നു സുരേഷ് ഗോപിയ്ക്ക്. മകളുടെ വിവാഹവും തിരഞ്ഞെടുപ്പിലെ മിന്നും വിജയവുമെല്ലാം ഈ താര കുടുംബം ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ കേരളത്തിലെ മന്ത്രിമാരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാല് ലക്ഷം രൂപയ്ക്ക് വീട് പണിഞ്ഞുതരാമെന്ന് പറഞ്ഞാൽ ഞങ്ങൾ ചെയ്തോളാമെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്ന് അദ്ദേഹം പറഞ്ഞത്.
പാലക്കാട് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ച മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തില്ലെങ്കിൽ അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ താൻ ഏർപ്പാട് ആക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ബി ജെ പി നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
” ഒരു കാര്യം കൂടി. ഞാൻ ശ്രീ രാധകൃഷ്ണൻ എം പി അവർകളെ പാർലമെന്റിന്റെ ഫ്ലോറിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു. ഇവിടെ ഒരു മെഡിക്കൽ കോളേജ് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒരു മെഡിക്കൽ കോളേജ് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്.
അതിന്റെ അവസ്ഥ എന്താണെന്ന് ഇപ്പോൾ അറിയില്ലെങ്കിൽ ഇന്ന് മുതൽ അറിയാൻ വളരെ ആഴത്തിൽ ശ്രമം നടത്തണം. കരിവന്നൂർ പോല ഈ വിഷയത്തിുള്ള ഇടപെടൽ നമ്മുടെ വിജയത്തിലേക്കുള്ള വഴിയായിരിക്കും.
” അവിടേക്ക് കേരള സർക്കാർ ചെയ്തില്ലെങ്കിൽ ഉറപ്പായിട്ടും അതിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും അവിടെ മെഡിസിന് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ചെയ്യാനുള്ള ഏർപ്പാട് ഞാൻ ആക്കിയിട്ടുണ്ട്. പക്ഷേ ഞാൻ കുറച്ച് കാലമായി കാണുന്ന ഒരു പ്രവണത, ഞാൻ ആരെയെങ്കിലും ഒന്ന് കെട്ടിപ്പിടിച്ച് നാല് ലക്ഷം രൂപയ്ക്ക് വീട് വെച്ച് തരുമെന്ന് പറഞ്ഞാൽ മതി.
ചെയ്യേണ്ട അപ്പോഴേക്കും മന്ത്രിമാർ എല്ലാവരും ഓടി അവിടെയെത്തും. ഞങ്ങൾ ചെയ്തോളാമെന്ന് പറയുന്നും, സുരേഷ് ഗോപി പറഞ്ഞു. ഇത് അങ്ങനെ പറഞ്ഞതല്ല. അത് ചെയ്യാനുള്ള വഴി ഞാൻ ഒരുക്കിയിട്ടുണ്ട്. പല വീടുകളിലും പോല മന്ത്രിമാരെ അറിയാമല്ലോ അല്ലേ. ഗുരുവായൂരിൽ ആരെയോ അവഹേളിച്ചെന്ന് പറഞ്ഞ് ചാടിപ്പോയ മന്ത്രിമാരെയും അറിയാമല്ലോ.
അവരെല്ലാം ഇനിയങ്ങോട്ട് വീടുകൾ കയറിയിറങ്ങട്ടെ. മെഡിക്കൽ കോളേജിലെ കുട്ടികൾ അടുത്ത് ചെന്ന് വാഗ്ദാനം കൊടുക്കട്ടെ. അങ്ങനെ സംഭവിച്ചാലും സന്തോഷം. നമ്മൾ ഇത് നൽകി വിജയിക്കണമെന്ന് ഞാൻ ഉദ്ദേശിക്കിന്നില്ല. പക്ഷേ ലഭ്യത, അത് പട്ടികജാതിക്കാർക്ക് നിഷേധിച്ചെങ്കിൽ പിന്ന ഇവർക്കൊന്നും മറ്റെ നേതാവിന്റെ താങ്ങി അവിടെ വന്ന് പാർലമെന്റിൽ ഈ സർക്കസ് കാണിക്കാൻ അവകാശമില്ല.
വളരെ വ്യക്തമായി പറയുകയാണ്, വെറുതെ ഭരണഘടനയെടുത്ത് ഉയർത്തിക്കാണിച്ചത് കൊണ്ടായില്ല. ഹൃദയത്തിൽ അത് ഉണ്ടാകണം. പാർലമെന്റിൽ ടിവിയിൽ വരുന്നത് കാെണ്ട് ലോകം മുഴുവൻ കാണും, കുറച്ചു കയ്യടി നേടാമെന്നല്ല. ഹൃദയത്തിലുണ്ടെങ്കിൽ, അത് ജനങ്ങൾ നിങ്ങൾ കാട്ടാതെ തന്നെ മനസ്സിലാക്കും സുരേഷ് ഗോപി പറഞ്ഞു.
തീർത്ഥാടന ടൂറിസത്തിന്റെ സർക്യൂട്ട് മനസ്സിലുണ്ടെന്നും നാഗപട്ടണത്ത് നിന്ന് തുടങ്ങി തൃശ്ശൂരിലെ എന്റെ സ്വന്തം ലൂർദ്മാതാവിന്റെ പള്ളി വരെ നീളുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
