Connect with us

അതിജീവിതർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തവിടണമെന്ന ഉത്തരവിനെ സ്വാ​ഗതം ചെയ്ത് ഡബ്ല്യുസിസി

Malayalam

അതിജീവിതർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തവിടണമെന്ന ഉത്തരവിനെ സ്വാ​ഗതം ചെയ്ത് ഡബ്ല്യുസിസി

അതിജീവിതർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തവിടണമെന്ന ഉത്തരവിനെ സ്വാ​ഗതം ചെയ്ത് ഡബ്ല്യുസിസി

സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തവിടണമെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പുറത്തെത്തിയത്. ഇപ്പോഴിതാ ഇതിനെ സ്വാഗതം ചെയ്ത് രം​ഗത്തെത്തിയിരിക്കുകയാണ് ‌‍ഡബ്ല്യുസിസി.

2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്നതാണ് ഈ ഉത്തരവെന്നും അതിൽ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യുസിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവിടുന്നതിലൂടെ പരിഹാരനടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഉപകരിക്കും. തുറന്നുപറച്ചിൽ നടത്തിയ അതിജീവിതരെ സംരക്ഷിച്ചുകൊണ്ട് റിപ്പോർട്ടിലെ നിർദേശങ്ങളും സിനിമ വ്യവസായത്തിന്റെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്ഥയും പുറത്തുവരണ്ടത് തന്നെയാണ്.

സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവചേനങ്ങളും അനീതികളും തുറന്നുകാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലുള്ള പഠനങ്ങൾ നടത്തി ബെസ്റ്റ് പ്രാക്ടീസ് റെക്കമെൻഡേഷൻസ് അടക്കം സർക്കാരിന് നൽകിയിട്ടുള്ള കാര്യവും ഡബ്ല്യുസിസി ചൂണ്ടിക്കാണിക്കുന്നു.

വിവരാവകാശകമ്മിഷന്റെ ഇടപെടൽ അതിജീവിതർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നതെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. ഹമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടണമെന്ന് ഉത്തരവ് ശനിയാഴ്ചയാണ് പുറത്തുവന്നത്. വിലക്കപ്പെട്ട വിവരങ്ങൾ ഒഴിച്ച് മറ്റുള്ള വിവരങ്ങൾ പുറത്ത് വിടണമെന്നാണ് ഉത്തരവ്.

ആർടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങൾ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എഎ അബ്ദുൽ ഹക്കീം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം വിവരങ്ങൾ പുറത്ത് വിടുമ്പോൾ റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും നിർദേശമുണ്ട്.

സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

More in Malayalam

Trending