Connect with us

‘എന്‍ടിആര്‍ 30’ല്‍ സെയ്ഫ് അലി ഖാനും; വൈറലായി ജൂനിയര്‍ എന്‍ടിആറിന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങള്‍

Bollywood

‘എന്‍ടിആര്‍ 30’ല്‍ സെയ്ഫ് അലി ഖാനും; വൈറലായി ജൂനിയര്‍ എന്‍ടിആറിന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങള്‍

‘എന്‍ടിആര്‍ 30’ല്‍ സെയ്ഫ് അലി ഖാനും; വൈറലായി ജൂനിയര്‍ എന്‍ടിആറിന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങള്‍

‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ജൂനിയര്‍ എന്‍ടിആര്‍. കൊരടാല ശിവയും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല ആരാധകര്‍. ‘എന്‍ടിആര്‍ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തില്‍ ജാന്‍വി കപൂറായിരിക്കും നായിക എന്നും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ ‘എന്‍ടിആര്‍ 30’ എന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും അടക്കമുള്ളവര്‍ പങ്കെടുത്ത പൂജാ ചടങ്ങോടെ ചിത്രീകരണത്തിന് നേരത്തെ തുടക്കമായിരുന്നു. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാന്‍വി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്.

എന്തായിരിക്കും ജൂനിയര്‍ എന്‍ടിആറിന്റെയും ജാന്‍വിയുടെയും കഥാപാത്രങ്ങള്‍ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ഹിറ്റായി മാറിയിരുന്നു. ‘എന്‍ടിആര്‍ 30’2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രത്!നവേലു ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്!മയം തീര്‍ക്കുന്ന തമിഴ് സംവിധായകന്‍ വെട്രിമാരനുമായി ജൂനിയര്‍ എന്‍ടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എന്‍ടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാന്‍ ഇന്ത്യന്‍ സിനിമയില്‍ ജൂനിയര്‍ എന്‍ടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനവും വാന്‍ വാര്‍ത്തയായി. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്നാണ് ചിത്രം.

More in Bollywood

Trending

Recent

To Top