Actor
വളരെ കൂളായി എന്ത് ഭംഗിയായി ആണ് വിജയ് സാർ ഡാൻസ് ചെയ്യുന്നത്, അദ്ദേഹത്തിന്റെ ഡാൻസിന്റെ വലിയ ഫാൻ ആണ് ഞാൻ; ജൂനിയർ എൻ.ടി.ആർ
വളരെ കൂളായി എന്ത് ഭംഗിയായി ആണ് വിജയ് സാർ ഡാൻസ് ചെയ്യുന്നത്, അദ്ദേഹത്തിന്റെ ഡാൻസിന്റെ വലിയ ഫാൻ ആണ് ഞാൻ; ജൂനിയർ എൻ.ടി.ആർ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അഭിനയത്തിന് പുറമേ അദ്ദേഹത്തിന്റെ ഡാൻസിനോട് മാത്രം തന്നെ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വിജയുടെ ഡാൻസിനോട് തനിയ്ക്കുള്ള ആരരാധന വെളിപ്പെടുത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം
ജൂനിയർ എൻ.ടി.ആർ.
അദ്ദേഹത്തിന്റെ ദേവര എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ ചെന്നൈയിലെത്തിയപ്പോഴായിരുന്നു നടൻ വിജയെ കുറിച്ച് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ വിജയ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
വിജയ് സാർ ചെയ്യുന്നതുപോലെ അനായാസമാവണം ഡാൻസ്. ആസ്വദിച്ചു വേണം ഡാൻസ് ചെയ്യാൻ. അദ്ദേഹം ഡാൻസ് ചെയ്യുമ്പോൾ ഒരിക്കലും അത് കഷ്ടപ്പെട്ട് പഠിച്ചു ചെയ്യുന്നതുപോലെ തോന്നാറില്ല. വളരെ കൂളായി എന്ത് ഭംഗിയിലാണ് അദ്ദേഹം ഡാൻസ് കളിക്കുക. അദ്ദേഹത്തിന്റെ ഡാൻസിന്റെ വലിയ ഫാൻ ആണ് ഞാൻ എന്നുമാണ് ജൂനിയർ എൻ.ടി.ആർ പറയുന്നത്.
അതേസമയം, ജൂനിയർ എൻടിആറിനെ നായകനാക്കി സംവിധായകൻ കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവര. ജനതാ ഗാരേജിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ബിഗ് ബഡ്ജറ്റ് ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്,, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാമാണ് അവതരിപ്പിക്കുന്നത്.
ദേവര എന്നാണ് എൻടിആർന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.