ഇങ്ങനെയാണെങ്കില്‍ താന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും; ഞെട്ടിച്ച് ജൂനിയര്‍ എന്‍ടിആര്‍
നിരവധി ആരാധകരുള്ള താരമാണ് ജൂനിയര്‍ എന്‍ടിആര്‍. സോഷ്യല്‍ മീഡയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അടുത്ത ചിത്രം ഏതാണ് എന്ന ചോദ്യത്തില്‍ വലഞ്ഞ് അവരെ ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍.
തന്റെ അടുത്ത പ്രോജക്ടുകളെ കുറിച്ച് ചോദിച്ചാല്‍ താന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുമെന്ന് നടന് ജൂനിയര്‍ എന്‍ടിആര്‍ ആരാധകരോട് പറഞ്ഞു. ഹൈദരാബാദില്‍ നടന്ന വിശ്വക് സെന്നിന്റെ വരാനിരിക്കുന്ന ചിത്രമായ ദാസ് കാ ധാംകിയുടെ പ്രീറിലീസ് ചടങ്ങില്‍ പങ്കെടുക്കവെയാണ് താരം ഇങ്ങനെ പറഞ്ഞത്.
താരം അഭിനയിച്ച ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം ചരിത്രം സൃഷ്ടിച്ച് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ നേടിയതിന് ശേഷം ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങിയെത്തിയ ശേഷം ജൂനിയര്‍ എന്‍ടിആര്‍ പങ്കെടുത്ത ആദ്യത്തെ പൊതു ചടങ്ങായിരുന്നു ഇത്.
