Connect with us

ഒന്നന്വേഷിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല, ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു; ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളെ കുറിച്ച് സിമ്പു

News

ഒന്നന്വേഷിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല, ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു; ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളെ കുറിച്ച് സിമ്പു

ഒന്നന്വേഷിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല, ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു; ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളെ കുറിച്ച് സിമ്പു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് ചിമ്പു. സോഷ്യല്‍ മീഡിയിയല്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സിനിമാ ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധിഘട്ടത്തേക്കുറിച്ച് താരം തുറന്നുപറഞ്ഞതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.

ചിമ്ബുവിന്റെ വാക്കുകള്‍ ഇങ്ങനെ;

‘മാനാട്, വെന്ത് തണിന്തത് കാട്, ഇപ്പോള്‍ പത്ത് തല എന്നീ സിനിമകള്‍ ചെയ്തപ്പോള്‍ വേദികളില്‍ സംസാരിക്കുമ്‌ബോള്‍ മുമ്പ് വാക്കുകളിലുണ്ടായിരുന്ന ആ ഊര്‍ജം എവിടെ പോയെന്ന് പലരും ചോദിച്ചിരുന്നു. അതിന് കാരണമുണ്ട്. മുമ്പെല്ലാം സംസാരിക്കുമ്പോള്‍ നല്ല ഫയറായാണ് സംസാരിച്ചിരുന്നത്. അത് എല്ലാവരും കേട്ടിട്ടുമുണ്ടാവും.

പുറത്തുനിന്ന് നോക്കുന്നവര്‍ കരുതും ഈ പയ്യന് എന്താണ് പറ്റിയത്? എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന്. സത്യത്തില്‍ വളരെ കഷ്ടത്തിലായിരുന്നു ആ സമയം. ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു.

ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്‌ബോള്‍ മുതല്‍ അഭിനയിക്കുന്നുണ്ട്. പെട്ടന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു. അകത്തും പുറത്തും പ്രശ്‌നം. ഇതെല്ലാം എങ്ങനെ പുറത്തുകാണിക്കാനാവും. എനിക്ക് ഞാനല്ലേ തുണയായി നില്‍ക്കാനാവൂ. ഈ പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് ഉച്ചത്തില്‍, കത്തിപ്പടരും പോലെ സംസാരിച്ചത്’ എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ വിവാഹം കഴിക്കാതെ തുടരുന്നതിനെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്ന നടിയുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ എന്റെ 19ാം വയസ്സ് മുതല്‍ കേള്‍ക്കുന്നതാണ്. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ വിവാഹം കഴിച്ച് കാണണമെന്നുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെയാണ്.’


‘എന്നാല്‍ എനിക്ക് കല്യാണം കഴിക്കാന്‍ കുറച്ച് പേടിയുണ്ട്., തിടുക്കത്തില്‍ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും വിവാഹ മോചനവും ഉണ്ടാവുമോ എന്ന ഭയം മൂലം വിവാഹം മാറ്റി വയ്ക്കുകയാണ്. ശരിയായ പങ്കാളി വരുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു’ എന്നാണ് ചിമ്പു പറയുന്നത്.

More in News

Trending