Malayalam
ലച്ചു ഫാൻസിന് നിരാശ,ജൂഹിക്ക് ഒരാളോട് കടുത്ത പ്രേമമാണ്;അത് തുറന്നു പറയാൻ അവസരം കാത്തിരിക്കുകയാണ്!
ലച്ചു ഫാൻസിന് നിരാശ,ജൂഹിക്ക് ഒരാളോട് കടുത്ത പ്രേമമാണ്;അത് തുറന്നു പറയാൻ അവസരം കാത്തിരിക്കുകയാണ്!
ലച്ചു ഫാൻസിന് നിരാശ,ജൂഹിക്ക് ഒരാളോട് കടുത്ത പ്രേമമാണ്;അത് തുറന്നു പറയാൻ അവസരം കാത്തിരിക്കുകയാണ്!
ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സുകളിലിടം നേടിയ പരമ്പരയാണ് ഫ്ലവര്‍സ് ചാനലിലെ ”ഉപ്പും മുളകും” എന്ന പരമ്പര. കണ്ടു മടുത്ത പതിവ് സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. നിരവധി ആരാധകരുള്ള താരമാണ് ജൂഹി രുസ്തുഗി എന്ന ലച്ചുവും. ആരാധക പിന്‍ബലമുള്ളതിനാല്‍ ലച്ചു പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്.ഇപ്പോളിതാ ഒരു ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് ജൂഹി നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തനിക്ക് സെലിബ്രിറ്റി ക്രഷ് ഉണ്ടായിട്ടുള്ളത് ടൊവിനോ ഏട്ടനോടാണെന്നാണ് ജുഹി പറയുന്നത് അഭിമുഖത്തിൽ പറയുന്നത്. ഉപ്പും മുളകിന്റെയും സെറ്റില്‍ ഒരിക്കല്‍ ടൊവിനോ വന്നിരുന്നെങ്കിലും ഇക്കാര്യം പറയാന്‍ പറ്റിയില്ല.എന്തായാലും ടൊവിനോ ഏട്ടാ… ഐ ലവ് യു സോ മച്ച് എന്ന് പറഞ്ഞ് തന്റെ സ്നേഹം നടി അവിടെ വെളിപ്പെടുത്തിയിരുന്നു.
എല്ലാവരും തന്റെ പേര് തെറ്റിച്ചാണ് പറയുന്നത്. ജുഹി റുസ്തഗി എന്നാണ് എന്റെ പേര്. സിംപിള്‍ ഡ്രസ് ധരിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഡ്രസ്സിങില് ആരെയും പിന്തുടരാറില്ലെന്നും ജുഹി പറയുന്നു. വീട്ടുകാര്‍ വാങ്ങി തരുന്ന എനിക്ക് കംഫര്‍ട്ടിബിള്‍ ആയ വസ്ത്രമാണ് ഞാന്‍ ധരിക്കാറുള്ളത്. ഉപ്പും മുളകിലൂടെയും ആണ് എന്റെ കരിയര്‍ തുടങ്ങിയത്. ഇപ്പോള്‍ അത് നാല് വര്‍ഷമായിരിക്കുകയാണ്.
ഉപ്പും മുളകിലും കുട്ടിയായി അഭിനയിക്കുന്നത് കൊണ്ടാണ് ടാറ്റ് ചെയ്യാന്‍ പറ്റാതെ പോയത്. ടാറ്റു ഒക്കെ അടിക്കാന്‍ സമയം ഉണ്ടെന്നാണ് ജുഹിയുടെ അഭിപ്രായം. അതിനുള്ള ശരീരമുണ്ടോ എത്ര കിലോ ആണ് ശരീരഭാരം എന്ന അവതാരകന്റെ ചോദ്യത്തിന് 43 കിലോ ആണെന്നും അഭിമുഖത്തില്‍ നടി പറയുന്നു. ആറ് വര്‍ഷത്തോളം പാട്ട് പടിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാലും ഹിന്ദിയില്‍ ഒരു കവിത ചൊല്ലി ജുഹി ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ്.
ജീവിതത്തിലെ ആദ്യ ഉമ്മ ആര് തന്നതായിരുന്നു എന്ന ചോദ്യത്തിന് എന്റെ പപ്പ ആണെന്നായിരുന്നു ഉത്തരം. ഞാന്‍ പിറന്ന ഉടനെ എന്റെ അച്ഛന് എനിക്ക് ഉമ്മ തന്നിരുന്നെന്ന് അമ്മ പറഞ്ഞ ഓര്‍മ്മ ഉണ്ടെന്നാണ് ജുഹി പറയുന്നത്.
നടി ഐശ്വര്യ ലക്ഷ്മിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. വരത്തന് ഒക്കെ കണ്ടപ്പോല്‍ ഇങ്ങനെ അഭിനയിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. അസൂയ ഒന്നുമല്ല, എങ്ങിലും ഐഷുവിന്റെ പ്രകടനം അന്തം വിട്ട് നോക്കി നില്‍ക്കാറുണ്ടെന്നും ജുഹി പറയുന്നു. ഇപ്പോള്‍ സിനിമയിലോ മറ്റെവിടെയും ആരുമായിട്ടും മത്സരമൊന്നുമില്ല.വെള്ളിമൂങ്ങ എന്ന് വിളിക്കാന്‍ കാരണമെന്താണെന്നുള്ള ചോദ്യത്തിന് ഉപ്പും മുളകിന്റെയും ഫസ്റ്റ് സക്രീപ്റ്റ് റൈറ്റര്‍ സുരേഷ് ബാബു ആണ് അങ്ങനെ വിളിച്ച് തുടങ്ങിയത്. കണ്ണ് കണ്ടിട്ടാണ് അങ്ങനെ വിളിച്ചതെന്ന് തോന്നുന്നു എന്നാണ് ജുഹി പറയുന്നത്. തനിക്ക് ആരെങ്കിലും സമ്മാനം തന്നിട്ടുണ്ടെങ്കില്‍ അതിലെല്ലാം മൂങ്ങയുടെ ചിത്രങ്ങള്‍ ഉണ്ടാവാറുണ്ട്.
juhi rustagi talks about her crush in an interview
