Connect with us

ആ ദിവസത്തിനായി കാത്തിരിക്കുന്നു; ഓസ്‌കര്‍ പുരസ്‌കാരദിനത്തിന് മുന്നോടിയായി ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

Malayalam

ആ ദിവസത്തിനായി കാത്തിരിക്കുന്നു; ഓസ്‌കര്‍ പുരസ്‌കാരദിനത്തിന് മുന്നോടിയായി ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

ആ ദിവസത്തിനായി കാത്തിരിക്കുന്നു; ഓസ്‌കര്‍ പുരസ്‌കാരദിനത്തിന് മുന്നോടിയായി ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

ഓസ്‌കര്‍ പുരസ്‌കാരദിനത്തിന് മുന്നോടിയായി ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ‘ആ ദിവസത്തിനായി കാത്തിരിക്കുന്നു’, വേദി സന്ദര്‍ശിച്ചതിനു ശേഷം ജൂഡ് ആന്തണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കേരളം കണ്ട ഏറ്റവും വലിയ വിപത്തായ 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ് ഇക്കുറി ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങ്. അതിന് മുമ്പായി ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് സന്തോഷം പങ്കിട്ടിരിക്കുകയാണ് ജൂഡ്.

”2024 മാര്‍ച്ച് 10ന് മികച്ച രാജ്യാന്തര ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കറുമായി ഇവിടെ നില്‍ക്കാന്‍ വേണ്ടി എന്റെ ദൈവവും ഈ മുഴുവന്‍ പ്രപഞ്ചവും എനിക്കായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആ ദിവസത്തിനായി കാത്തിരിക്കുന്നു.”എന്നും ജൂഡ് ആന്തണി ജോസഫ് കുറിച്ചു.

സിനിമയുടെ രാജ്യാന്തര പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി അമേരിക്കയിലാണ് ജൂഡ് ആന്തണി ജോസഫ്. നിര്‍മാതാവ് വേണു കുന്നപ്പള്ളിക്കൊപ്പം അമേരിക്കയിലുള്ള മറ്റ് സ്ഥലങ്ങളില്‍ 2018 സിനിമ പ്രദര്‍ശിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയുമാണ് ജൂഡ് ആന്തണി. അവിടെ നിന്നുള്ള ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ ജൂഡ് പങ്കുവയ്ക്കുന്നുമുണ്ടായിരുന്നു.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 ലെ മഹാപ്രളയത്തെ ഒരിക്കല്‍ക്കൂടി മലയാളികളുടെ മുന്നില്‍ അവതരിപ്പിച്ച് കയ്യടി നേടിയ ചിത്രമാണ് ജൂഡ് ആന്തണി ജോസഫിന്റെ 2018. പ്രളയത്തിന്റെ കെടുതികള്‍ മാത്രമല്ല മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യവും മനോധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയും ഇഴചേര്‍ന്ന കഥയാണ് ജൂഡ് ആന്തണി ദൃശ്യാവിഷ്‌ക്കരിച്ചത്.

2018 ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ലഭിച്ചപ്പോള്‍ അത് മലയാളികളുടെ മുഴുവന്‍ അഭിമാനമായി മാറി. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങ്. ജനുവരിയില്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ചിത്രത്തിന് ഓസ്‌കര്‍ ലഭിക്കണം എന്നാണു ജൂഡ് ആന്തണിയോടൊപ്പം ഓരോ മലയാളികളുടെയും പ്രാര്‍ഥന.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top