Connect with us

എണ്ണൂറില്‍ പരം കഥകൾ; ചിലതിന് പച്ച കൊടിയെന്ന് ജൂഡ് ആന്റണി

Malayalam

എണ്ണൂറില്‍ പരം കഥകൾ; ചിലതിന് പച്ച കൊടിയെന്ന് ജൂഡ് ആന്റണി

എണ്ണൂറില്‍ പരം കഥകൾ; ചിലതിന് പച്ച കൊടിയെന്ന് ജൂഡ് ആന്റണി

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ തന്നെയാണ് എല്ലാവരും. വീട്ടില്‍ സമയം ചെലവിടുന്നവര്‍ക്കായി വ്യത്യസ്തമായ ഒരു ആശയം അവതരിപ്പിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് എത്തിയിരുന്നു. ഈ ഒഴിവ് സമയം കൊണ്ട് കഥയെഴുതി തനിക്ക് അയക്കാനാണ് ജൂഡ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ ജൂഡിനെ വരെ ഞെട്ടിച്ച് കൊണ്ട് എണ്ണൂറില്‍പരം കഥകൾ ഇതുവരെ തനിയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ജൂഡ് ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു. എന്നാൽ വിരലിൽ എണ്ണാവുന്ന കഥകള്‍ക്ക് മാത്രമേ പച്ച കാണിച്ചിട്ടുള്ളു..

ജൂഡിന്റെ കുറിപ്പ്….

ലോക് ഡൗണ്‍ തുടങ്ങിയ സമയത്തു നിങ്ങളുടെയും എന്റെയും ബോറടി മാറ്റാന്‍ കഥകള്‍ അയക്കാന്‍ പറഞ്ഞു കൊണ്ട് ഞാന്‍ ഇട്ട പോസ്റ്റിന്റെ അപ്‌ഡേറ്റ്‌സ്. എന്നെ ഞെട്ടിച്ചു കൊണ്ട് എണ്ണൂറില്‍ പരം കഥകളാണ് വന്നത്. ഇത് ടൈപ്പ് ചെയ്യുമ്പോ നൂറ്റി അറുപതു കഥകളാണ് ഇനി വായിക്കാനുള്ളത് . വായിച്ചതില്‍ ഏതാണ്ട് എല്ലാത്തിനും പറ്റുന്ന തരത്തില്‍ reply കൊടുത്തിട്ടുണ്ട് .

വളരെയധികം ഇഷ്ടപ്പെടുന്ന കഥകള്‍ മാത്രമേ സിനിമയക്കാവൂ എന്നൊരു ധാരണ (ചിലപ്പോള്‍ തെറ്റായിരിക്കാം) മനസില്‍ കിടക്കുന്നതിനാല്‍ വിരലില്‍ എണ്ണാവുന്ന കഥകള്‍ക്ക് മാത്രമേ പച്ച കാണിച്ചിട്ടുള്ളു . ഈ ലോക്ക് ഡൌണ്‍ ഇത്രയും മനോഹരമാക്കി തന്ന എല്ലാ സിനിമ പ്രേമികളോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ബാക്കി കഥകള്‍ വായിച്ചു തീരുമ്പോഴേക്കും ലോക്ക് ഡൌണ്‍ കഴിയുമെന്നും എനിക്കിഷ്ടപ്പെട്ട കഥകള്‍ ഉടനെ സിനിമയായി കാണാമെന്നുമുള്ള പ്രതീക്ഷയില്‍. be safe. Stay at home

jude anthony

Continue Reading
You may also like...

More in Malayalam

Trending

Recent

To Top