Connect with us

എന്തോ അടച്ച് ആക്ഷേപിക്കുന്നപോലെ തോന്നി,അന്ന് മുതൽ ഞാൻ വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് പഠിക്കാൻ തുടങ്ങി ഒരു വാശി പോലെ,അതുകൊണ്ടുതന്നെ ഞാൻ പിന്നീടുള്ള സ്‌കൂൾ ടോപ്പറായി, 2018 ന്റെ കാര്യവും അതുപോലെ തന്നെയാണ്; ജൂഡ്

Movies

എന്തോ അടച്ച് ആക്ഷേപിക്കുന്നപോലെ തോന്നി,അന്ന് മുതൽ ഞാൻ വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് പഠിക്കാൻ തുടങ്ങി ഒരു വാശി പോലെ,അതുകൊണ്ടുതന്നെ ഞാൻ പിന്നീടുള്ള സ്‌കൂൾ ടോപ്പറായി, 2018 ന്റെ കാര്യവും അതുപോലെ തന്നെയാണ്; ജൂഡ്

എന്തോ അടച്ച് ആക്ഷേപിക്കുന്നപോലെ തോന്നി,അന്ന് മുതൽ ഞാൻ വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് പഠിക്കാൻ തുടങ്ങി ഒരു വാശി പോലെ,അതുകൊണ്ടുതന്നെ ഞാൻ പിന്നീടുള്ള സ്‌കൂൾ ടോപ്പറായി, 2018 ന്റെ കാര്യവും അതുപോലെ തന്നെയാണ്; ജൂഡ്

കേരള സമൂഹത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിന്റെ കഥ വെള്ളിത്തിരയിൽ എത്തിച്ച ചിത്രമാണ് 2018. അന്ന് മലയാളികൾ അനുഭവിച്ച ആകുലതകളും പ്രതിസന്ധികളും എല്ലാം തുറന്നുകാട്ടിയ ചിത്രം ഇപ്പോൾ ഒസ്കറിലും ഇടംപിടിച്ചിരിക്കുകയാണ്. ഓരോരുത്തരും അവരവരുടെ പ്രൊഫഷണലിസം പൂർണ്ണമായും ഉപയോഗിച്ച് അതിജീവിച്ച കഥയാണ് 2018 പ്രളയകാലത്തേത്.

പ്രളയത്തെ അതിഗംഭീരമായി ചിത്രീകരിച്ച സിനിമയാണ് 2018. ക്ലൈമാക്സിനെ ഭയക്കാതെ സേഫായി എടുത്ത സിനിമയെന്നാണ് സിനിമാപ്രേമികൾ 2018നെ വിശേഷിപ്പിച്ചത്. മൂന്ന് സിനിമകൾ മാത്രം ചെയ്തിട്ടുള്ള പരിചയം വെച്ചാണ് ജൂഡ് ആന്റണി 2018 സംവിധാനം ചെയ്തത്. ആരും എടുക്കാൻ തയ്യാറാവാത്ത റിസ്ക്ക് കണ്ണും അടച്ച് ജൂഡ് ചെയ്തു.

പ്രതിസന്ധി നിറഞ്ഞ നിരവധി ഘട്ടങ്ങൾ താണ്ടിയാണ് 2018 ജൂഡ് പൂർത്തിയാക്കിയത്. പ്രളയവും കേരളത്തിന്റെ അതിജീവനവുമായിരുന്നു സിനിമയുടെ വിഷയം എന്നതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്തപ്പോൾ തിയേറ്ററിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. അടുത്തിടെ സിനിമയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ലഭിച്ചിരുന്നു.

​ഗുരുവിന് ശേഷം ഓസ്കർ എൻട്രി ലഭിക്കുന്ന മലയാള സിനിമയാണ് 2018. ജൂഡ് ആന്റണി ജോസഫും അഖില്‍ പി.ധര്‍മജനുമായിരുന്നു തിരക്കഥ. വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിര്‍മിച്ചത്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരന്നു. 30 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് 200 കോടിയോളം വരുമാനമാണ് നേടിയത്. മലയാള സിനിമയെ സംബന്ധിച്ച് ഈ നേട്ടം ഒട്ടും ചെറുതല്ല.

2018 ഓസ്കർ എൻട്രി നേടിയതിന്റെ ഭാഗമായി ജൂഡിന് നാട് നൽകിയ സ്നേഹാദരത്തിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലാകുന്നത്. കീർത്തി സുരേഷ്, അൻവർ എംഎൽഎ തുടങ്ങി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. സ്കൂൾ ടോപ്പറാകാൻ വാശിക്ക് പഠിച്ചതുപോലെ തന്നെയാണ് 2018 സിനിമ ചെയ്തതും എന്നാണ് ജൂഡ് പറയുന്നത്.നാട്ടുകാരുടെ സ്നേഹവും ആദരവും ഏറ്റു വാങ്ങാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എന്റെ വീട് അത്താണിയിലാണ്. എങ്കിലും ആലുവയിൽ ഓസ്കാർ കിട്ടുമെന്ന് പ്രതീക്ഷയ്ക്കുന്നു. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന സമയത്താണ് 2018 സിനിമ പോലും ഉണ്ടായത്. അന്ന് നമ്മൾ ഒരുമിച്ച് നിന്ന പോലെ സിനിമ കാണാനും ആളുകൾ വന്നു. ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ എല്ലാം പ്രാർത്ഥന കൂടി ആയപ്പോൾ അത് ഓസ്കാർ നോമിനേഷൻ വരെ എത്തി നിൽക്കുന്നു.’

‘ഞാൻ ഒരു മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. സ്‌കൂൾ ടോപ്പറായ കുട്ടിക്ക് ഗോൾഡ് മെഡൽ കൊടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു ഞാൻ പഠിച്ച സ്കൂളിൽ. ടീച്ചർ ഇങ്ങനെ പറയുന്നത് കേട്ടു എട്ട് മലയാളം മീഡിയം ഡിവിഷനുണ്ടെങ്കിലും ഗോൾഡ് മെഡൽ വാങ്ങുന്നത് എല്ലാം ഇം​ഗ്ലീഷ് മീഡിയം വിദ്യാർഥികളാണെന്ന്.’

‘മലയാളം മീഡിയത്തെ എന്തോ അടച്ച് ആക്ഷേപിക്കുന്നപോലെ തോന്നി. അന്ന് മുതൽ ഞാൻ വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് പഠിക്കാൻ തുടങ്ങി ഒരു വാശി പോലെ. അതുകൊണ്ടുതന്നെ ഞാൻ പിന്നീടുള്ള സ്‌കൂൾ ടോപ്പറായി. 2018 ന്റെ കാര്യവും അതുപോലെ തന്നെയാണ്. മൂന്ന് മണിക്കും എഴുന്നേറ്റിരുന്ന് ചിന്തയാണ്. ഉറപ്പായും ഇതിന് പിന്നിൽ നല്ലൊരു ഹാർഡ് വർക്കുണ്ടെന്നാണ്’, ജൂഡ് പറഞ്ഞത്.

More in Movies

Trending

Recent

To Top