Connect with us

ലോക്ക് ഡൗൺ; കോടതി ഉത്തരവിൽ ലെയ്ക്ക ക്കും കൂട്ടുകാർക്കും ഹാപ്പി! ഇനി ഭക്ഷണം വീട്ടിൽ കിട്ടും, പൊലീസിന് പിടിക്കാനാവില്ല !!

Malayalam

ലോക്ക് ഡൗൺ; കോടതി ഉത്തരവിൽ ലെയ്ക്ക ക്കും കൂട്ടുകാർക്കും ഹാപ്പി! ഇനി ഭക്ഷണം വീട്ടിൽ കിട്ടും, പൊലീസിന് പിടിക്കാനാവില്ല !!

ലോക്ക് ഡൗൺ; കോടതി ഉത്തരവിൽ ലെയ്ക്ക ക്കും കൂട്ടുകാർക്കും ഹാപ്പി! ഇനി ഭക്ഷണം വീട്ടിൽ കിട്ടും, പൊലീസിന് പിടിക്കാനാവില്ല !!

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായ്ക്കളുടെ കാര്യത്തിൽ ഹൈക്കോടതി ഇടപെട്ടിരിക്കുന്നു. ലോക് ഡൗൺ മൂലം നായ്ക്കൾക്കും പൂച്ചകൾക്കുമൊന്നും ഭക്ഷണമില്ലാതാകരുത്. അവരുടെ കാര്യത്തിലും ശ്രദ്ധവേണം. വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം വാങ്ങുകയെന്നത് അവശ്യസർവ്വീസാണെന്നും അതിനായി പുറത്തു പോകുന്നവരെ തടയരുതെന്നുമാണ് കോടതി നിർദ്ദേശം.

ലോക്ക് ഡൌണ് മൂലം അവശ്യവസ്തുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ വളർത്തു മൃഗങ്ങളുടെ ഭക്ഷ്യവസ്തുകൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു. ജനങ്ങൾ വീടുകളിൽ കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. തെരുവ് നായകൾക്ക് ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലാത്തത് ഗുരുതരപ്രതിസന്ധി സൃഷ്ടിക്കും ഈ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ അവയ്ക്ക് ഭക്ഷണം എത്തിച്ചു നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഹൈ കോടതിയുടെ ഈ ഇടപെടൽ ശരിക്കും സന്തോഷമായത് ലെയ്ക്കക്കാണ്. കാരണം വേറൊന്നുമല്ല മികച്ച സംവിധായകനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ ആഷാദ് ശിവരാമൻ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന മലയാള സിനിമയായ ‘ലെയ്ക്ക’ യിലെ ടൈറ്റിൽ ക്യാരക്ടറാണ് വളര്‍ത്തുനായയായ ലെയ്ക്ക

സൂപ്പർ സ്റ്റാർ ടിങ്കുവാണ് ഈ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനി സ്ക്രീനിലെ ബാലുവിലൂടെയും നീലുവിലൂടെയും മലയാളത്തിലെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ബിജു സോപാനവും നിഷ സാരംഗും ആദ്യമായി പ്രധാന വേഷങ്ങളിൽ ഒരുമിക്കുന്ന സിനിമ കൂടിയാണ്
‘ലെയ്ക്ക. ചത്രത്തിന് കാമറ ചലിപ്പിക്കുന്നത് പി. സുകുമാറാണ്.

ബാഹുബലിയിലെ ശ്രദ്ധേയമായ വേഷത്തിനു ശേഷം നാസർ അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ചിത്രം . മലയാളത്തിന്റെ പ്രിയതാരങ്ങളായ സുധിഷ്, ബൈജു സന്തോഷ്, വിജിലേഷ്, നോബി, സിബി തോമസ്, അരിസ്റ്റോ സുരേഷ്, പ്രവീണ, നന്ദന വർമ്മ, നീരജ രാജേന്ദ്രൻ, സേതുലക്ഷ്‌മി തുടങ്ങി ഒരു വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

എന്തായാലും അതിനൊക്കെ പരിഹാരമായി. എല്ലാവര്‍ക്കും ലെയ്ക്കയുടേയും കൂട്ടുകാരുടേയും നന്ദി. ലോക് ഡൗണൊക്കെ മാറി വൈകാതെ പുറത്തിറങ്ങി ചുറ്റിയടിച്ച് എല്ലാവരേയും കാണാനാകുമെന്നാണ് ലെയ്ക്കയുടെ പ്രതീക്ഷ.

LAIKA MALAYALAM MOVIE

More in Malayalam

Trending

Recent

To Top