News
കോണിപ്പടിയില്‍ നിന്നു വീണ് ഗായകന് ജുബിന്‍ നൗട്ടിയാലിന് പരിക്ക്
കോണിപ്പടിയില്‍ നിന്നു വീണ് ഗായകന് ജുബിന്‍ നൗട്ടിയാലിന് പരിക്ക്
പ്രശസ്ത ബോളിവുഡ് ഗായകനായ ജുബിന്‍ നൗട്ടിയാലിന് പരിക്ക്. കോണിപ്പടിയില്‍ നിന്നു വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു സംഭവം. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ ശരീരത്തിലെ പലഭാഗങ്ങളിലും പരുക്കേറ്റിട്ടുണ്ട്.
കൈമുട്ട് ഒടിയുകയും വാരിയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു. തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ഗായകന്റെ പിആര്‍ ടീം വ്യക്തമാക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായതെന്നും അവര്‍ അറിയിച്ചു. കൈമുട്ട് ഒടിഞ്ഞതിനെ തുടര്‍ന്ന് സര്‍ജറി നടത്തേണ്ട അവസ്ഥയിലാണ്.
പ്രിയഗായകന് പരിക്കേറ്റ വിവരം അറിഞ്ഞതോടെ നിരവധി ആരാധകരാണ് രോഗശാന്തി നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. 33 കാരനായ ജുബിന്‍ 2014 മുതല്‍ ഹിന്ദി ചിലച്ചിത്ര ഗാനരംഗത്ത് സജീവമാണ്.
വിക്കി കൗശാല്‍ നായകനായി എത്തുന്ന ഗോവിന്ദ നാം മേര എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്. ഷേര്‍ഷായിലെ രാതന്‍ ലംബിയന്‍ എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
