Connect with us

ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ

News

ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ

ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ

പൃഥ്വിരാജിന്റെ സംവിധായനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ചിരഞ്ജീവി നായകനായി എത്തിയ ‘ഗോഡ്ഫാദര്‍’. എന്നാല്‍ ഈ ചിത്രം തിയേറ്ററുകളില്‍ വലിയ പരാജയമായിരുന്നു നേരിട്ടത്. നിരവധി ട്രോളുകളും ഈ ചിത്രത്തിനെതിരെ വന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ കണക്കുകളെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡേഴ്‌സ് സമ്മിറ്റില്‍ രാംചരണ്‍ പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നത്. റീമേക്കുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇനിയും റീമേക്കുകള്‍ ചെയ്യുമോ എന്ന് അറിയില്ലെന്ന് പറഞ്ഞ നടന്‍, ചെയ്താല്‍ തന്നെ ഒറിജിനല്‍ ഒടിടിയില്‍ റിലീസ് ചെയ്യരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.

ഇതിനിടെയായിരുന്നു ഗോഡ്ഫാദറിനേക്കുറിച്ചുള്ള പരാമര്‍ശം. ‘മോഹന്‍ലാലിന്റെ ലൂസിഫറിന്റെ റീമേക്കായിരുന്നു ഗോഡ്ഫാദര്‍. ഒറിജിനല്‍ സിനിമ ഒടിടിയില്‍ ആളുകള്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ മികച്ച പ്രകടനം നടത്തി. 145 മുതല്‍ 150 കോടി വരെ ചിത്രം നേടി,’ എന്നും രാം ചരണ്‍ പറഞ്ഞു.

ബോക്‌സ് ഓഫീസില്‍ 100 കോടി പോലും തികയ്ക്കാതെ പോയ ചിത്രത്തെ സക്‌സസ് ആയി കാണിക്കാന്‍ കുടുംബം കഷ്ടപ്പെടുകയാണ് എന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. റീമേക്ക് ചിത്രങ്ങളേക്കുറിച്ച് മറ്റ് പരാമര്‍ശങ്ങളും നടന്‍ നടത്തി. റീമേക്കുകള്‍ നിര്‍മ്മിച്ചാല്‍ നല്ലൊരു വിഭാഗം പ്രേക്ഷകരെ നഷ്ടമാകുമെന്ന് പറഞ്ഞ നടന്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു.

‘ചിലപ്പോള്‍ സിനിമയിലെ താരം ആളുകളെ തിയേറ്ററുകളില്‍ എത്തിക്കുമായിരിക്കും. എന്നാല്‍ എല്ലായിപ്പോഴും അത് സംഭവിക്കണമെന്നില്ല. പാന്‍ ഇന്ത്യയും ‘വുഡുകളും’ മാറ്റേണ്ട സമയമായെന്നും വിക്കീപീഡിയയില്‍ അഭിനേതാവിനെ തിരഞ്ഞാല്‍ ‘ഇന്ത്യന്‍’ ആക്ടര്‍’ എന്ന് കാണുന്ന കാലം വിദൂരമല്ലെന്നും നടന്‍ അഭിപ്രായപ്പെട്ടു.

More in News

Trending

Recent

To Top