Malayalam Breaking News
മുണ്ടിന്റെ പ്രൈസ് സ്റ്റിക്കര്‍ മാറ്റാതെ അവാര്‍ഡ് വേദിയില്‍ ; ദി സിംപ്ലസ്റ്റ് ഹീറോ ആയി ജോജു !
മുണ്ടിന്റെ പ്രൈസ് സ്റ്റിക്കര്‍ മാറ്റാതെ അവാര്‍ഡ് വേദിയില്‍ ; ദി സിംപ്ലസ്റ്റ് ഹീറോ ആയി ജോജു !
ജോസഫ് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയിരിക്കുകയാണ് ജോജു. നിരവധി അവാർഡുകളും ജോസഫിലെ അഭിനയത്തിന് ജോജുവിന് ലഭിച്ചു. ഒരു പരിപാടിക്കെത്തിയപ്പോള്‍ ജോജു ധരിച്ചിരുന്ന വേഷമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. അവാര്‍ഡ് വേദിയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ താരം മുണ്ടില്‍ വില രേഖപ്പെടുത്തിയിരുന്ന സ്റ്റിക്കര്‍ മാറ്റാന്‍ മറന്നതാണ് കാര്യം.
പുതിയ മുണ്ടൊക്കെ മേടിച്ചിട്ട് പ്രൈസ് സ്റ്റിക്കര്‍ മാറ്റുന്ന കാര്യം പോലും ശ്രദ്ധിക്കാതെ അവാര്‍ഡ് മേടിക്കാന്‍ വരുന്ന ഹീറോ ജോജു മാത്രമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന് ‘ദി സിംപ്ലസ്റ്റ് ഹീറോ’ എന്ന വിശേഷണമാണ് ഇവര്‍ നല്‍കുന്നത്. ജോജുവിന്റെ ചിത്രങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ജോജുവിന് പുരസ്കാരംലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ഏറെ വികാരനിര്‍ഭരനായിട്ടായിരുന്നു ജോജു സംസാരിച്ചത്.
ഞാന്‍ 25 വര്‍ഷമായി സിനിമയ്ക്ക് പിറകേ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞു വിട്ടിട്ടുണ്ട്, അത് അഭിനയിക്കാന്‍ അറിയാത്ത് കൊണ്ടു തന്നെയാണ്. എനിക്ക് അഭിനയിക്കാനും ഡബ്ബ് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു. എന്റെ നാല് മാസം മുന്‍പുള്ള ജീവിതം അല്ല ഇപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പല വ്യക്തികള്‍ക്കുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. ജീവിതത്തില്‍ എനിക്ക് പലതും അപ്രതീക്ഷിതമായി ലഭിച്ചതാണ്. ഇവിടെ ഇരിക്കുന്ന സിനിമാ മോഹികളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും’- ജോജു പറഞ്ഞു
joju george the simplest hero
