Connect with us

സംസ്ഥാന പുരസ്‌കാര മത്സര ഗോദയിൽ മോഹൻലാലിന് എതിരാളികൾ യുവ താരനിര ! ഒടിയനോ വരത്തനോ കൊച്ചുണ്ണിയോ ജോസഫോ ? ആര് നേടും ?

Malayalam Breaking News

സംസ്ഥാന പുരസ്‌കാര മത്സര ഗോദയിൽ മോഹൻലാലിന് എതിരാളികൾ യുവ താരനിര ! ഒടിയനോ വരത്തനോ കൊച്ചുണ്ണിയോ ജോസഫോ ? ആര് നേടും ?

സംസ്ഥാന പുരസ്‌കാര മത്സര ഗോദയിൽ മോഹൻലാലിന് എതിരാളികൾ യുവ താരനിര ! ഒടിയനോ വരത്തനോ കൊച്ചുണ്ണിയോ ജോസഫോ ? ആര് നേടും ?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മത്സരത്തിന് മുൻപന്തിയിൽ നിക്കുന്നത് യുവതാരങ്ങളാണ്. സീനിയർ താരമായ മോഹൻലാലും ദിലീപും മാത്രമാണ് മികച്ച നടനുള്ള ലിസ്റ്റിൽ ഉള്ളത്. മോഹൻലാലിനോടും ദിലീപിനോടും മത്സരിക്കുന്നത് ഫഹദ് ഫാസിൽ (ഞാൻ പ്രകാശൻ,വരത്തൻ,കാർബൺ) ജയസൂര്യ (ക്യാപ്റ്റൻ,ഞാൻ മേരിക്കുട്ടി), ജോജു ജോർജ് (ജോസഫ്), ദിലീപ് (കമ്മാരസംഭവം), കുട്ടൻപിള്ളയുടെ ശിവരാത്രി (സുരാജ് വെഞ്ഞാറമ്മൂട്) നിവിൻ പോളി (കായംകുളം കൊച്ചുണ്ണി), ടൊവിനോ തോമസ് (ഒരു കുപ്രസിദ്ധ പയ്യൻ, തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര്) എന്നിവരാണ് .

പുറമേ ഡിനു തോമസ് സംവിധാനം ചെയ്ത കൂദാശയിലെ മികച്ച അഭിനയത്തിലൂടെ ബാബുരാജും സുജിത് എസ്.നായർ സംവിധാനം ചെയ്ത വാക്ക് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സംവിധായകൻ എം.എ.നിഷാദും ശ്രദ്ധേയ പ്രകടനമാണു കാഴ്ച വച്ചിരിക്കുന്നത്. വ്യത്യസ്ത വേഷങ്ങളിൽ നടൻ കാഴ്ചവച്ച മികവായിരിക്കും അവസാന റൗണ്ടിൽ ജൂറി പരിഗണിക്കുക.

മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡിനു മത്സരിക്കുന്നവരിൽ രാജ്യാന്തര പുരസ്ക്കാരങ്ങൾ നേടിയവർ മുതൽ പുതു തലമുറക്കാർ വരെയുണ്ട്. ഷാജി എൻ.കരുൺ,ടി.വി.ചന്ദ്രൻ തുടങ്ങിയ വമ്പൻമാർ ഇത്തവണ മത്സര രംഗത്തുണ്ടെന്നത് അവാർഡ് പ്രഖ്യാപനം എങ്ങനെയാകുമെന്ന ആകാംക്ഷ വളർത്തുന്നു. മുമ്പു ചില വർഷങ്ങളിൽ ഇവരുടെ ചിത്രങ്ങൾ ജൂറി തഴഞ്ഞതു വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഷാജി എൻ.കരുണിന്റെ ഓള്, ടി.വി.ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം, ശ്യാമപ്രസാദിന്റെ എ സൺഡേ, സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ, അഞ്ജലി മേനോന്റെ കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എം.മോഹനന്റെ അരവിന്ദന്റെ അതിഥികൾ, റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി, സനൽകുമാർ ശശിധരന്റെ ചോല, പ്രിയനന്ദനന്റെ സൈലൻസർ, ജയൻ ചെറിയാന്റെ കാ ബോഡി സ്കേപ്സ്, വി.കെ.പ്രകാശിന്റെ പ്രാണ, അമൽ നീരദിന്റെ വരത്തൻ, ശ്രീകുമാർ മേനോന്റെ ഒടിയൻ, ഡിജോ ജോസ് ആന്റണിയുടെ ക്വീൻ, എം.പത്മകുമാറിന്റെ ജോസഫ്, ഫെല്ലിനിയുടെ തീവണ്ടി, ജീൻ മാർക്കോസിന്റെ കുട്ടൻപിള്ളയുടെ ശിവരാത്രി, രഞ്ജിത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങൾ വിവിധ അവാർഡുകൾക്കായി മത്സര രംഗത്തുണ്ട്.

Njn_Marykutty

ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ ആമി,വൈസ് ചെയർപേഴ്സൻ ബീന പോൾ എഡിറ്റിങ് നിർവഹിച്ച വേണുവിന്റെ കാർബൺ എന്നീ സിനിമകൾ മറ്റ് അവാർഡുകൾക്കായി മത്സരിക്കുന്നു.കാരണം ഇവർ ജൂറിയിലുള്ളതിനാൽ മികച്ച സംവിധായകൻ , മികച്ച ചിത്രം തുടങ്ങിയ മത്സര വിഭാഗങ്ങളിൽ ഈ ചിത്രങ്ങൾ ഉൾപ്പെടുത്താൻ സാധിക്കില്ല. ആകെ 104 സിനിമകളാണ് ഇത്തവണയുള്ളത്.100 ഫീച്ചർ ചിത്രങ്ങളും കുട്ടികളുടെ നാലു ചിത്രങ്ങളും.ജൂറി മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞു സിനിമ കാണുകയാണ്.ഈ മാസം 28നോ മാർച്ച് ഒന്നിനോ അവാർഡ് പ്രഖ്യാപനം ഉണ്ടാകും.

പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയാണു ജൂറി അധ്യക്ഷൻ.ഡോ.പി.കെ.പോക്കറാണു രചനാ വിഭാഗം ജൂറി അധ്യക്ഷൻ. സംവിധായകരായ ഷെറി ഗോവിന്ദൻ,ജോർജ് കിത്തു,ക്യാമറാമാൻ കെ.ജി.ജയൻ,സൗണ്ട് എൻജിനിയർ മോഹൻദാസ്,നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ,എഡിറ്റർ ബിജു സുകുമാരൻ,സംഗീത സംവിധായകൻ പി.ജെ.ഇഗ്നേഷ്യസ്(ബേണി ഇഗ്നേഷ്യസ്)നടി നവ്യാ നായർ എന്നിവരാണു സിനിമാ വിഭാഗം ജൂറി അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബർ സെക്രട്ടറി.

അവാർഡിനു മത്സരിക്കുന്ന സിനിമകളുടെ പേരുകളും സംവിധായകരും ചുവടെ.

സൈലൻസർ (പ്രിയനന്ദനൻ) ഓള് (ഷാജി എൻ.കരുൺ) കാ ബോഡി സ്കേപ്സ് (ജയൻ ചെറിയാൻ) പ്രാണ (വി.കെ.പ്രകാശ്) ആൻഡ് ദ ഓസ്കർ ഗോസ് ടു (സലിം അഹമ്മദ്) രൗദ്രം (ജയരാജ്) ചോല (സനൽകുമാർ ശശിധരൻ) ഞാൻ പ്രകാശൻ (സത്യൻ അന്തിക്കാട്) പൂമരം (എബ്രിഡ് ഷൈൻ)ഇളയരാജ(മാധവ് രാമദാസൻ)കാന്തൻ–ദ് ലവർ ഓഫ് കളർ(ഷെറീഫ്)മുല്ലപ്പൂ വിപ്ലവം(നിക്കിൾസൺ പൗലോസ്)പനി(സന്തോഷ് മണ്ടൂർ)മുത്തലാക്ക്(കെ.ജി.വിജയകുമാർ)മധുരമീ യാത്ര(സതീഷ്കുമാർ)ദി ഗാമ്പിനോസ്(ഗിരീഷ് പണിക്കർ)വിപാലന്ത്രി(ഷോജി സെബാസ്റ്റ്യൻ)

ബൊളീവിയ(ഫൈസൽ)ഒടിയൻ(വി.എ.ശ്രീകുമാർ മേനോൻ)വരത്തൻ(അമൽ നീരദ്)ദ സൗണ്ട് സ്റ്റോറി(പ്രസാദ് പ്രഭാകർ)ദി നേച്ചർ(ബി.ശ്രീവല്ലഭൻ)മമ്മാലി എന്ന ഇന്ത്യാക്കാരൻ(അരുൺ എൻ.ശിവൻ)വഹ്നി(അദ്വൈത് ഷൈൻ)തീരുമാനം(പി.െക.രാധാകൃഷ്ണൻ)നല്ല വിശേഷം(അജിതൻ)സ്വപ്ന രാജ്യം (രഞ്ജി വിജയൻ)

നോൺസെൻസ്(എം.സി.ജിതിൻ) ചാണക്യ തന്ത്രം(കണ്ണൻ താമരക്കുളം) ക്യൂബൻ കോളനി(മനോജ് വർഗീസ് പരീക്കാട്ടിൽ)കൂദാശ(ഡിനു തോമസ്)അങ്കിൾ(ഗിരീഷ് ദാമോദർ)പാപ്പാസ്(സമ്പത്ത്,ജെനു സദൻ)ആമി(കമൽ)പെങ്ങളില(ടി.വി.ചന്ദ്രൻ)

എ സൺഡേ(ശ്യാമപ്രസാദ്)ഉടലാഴം(ഉണ്ണികൃഷ്ണൻ ആവള)ഒരു കുപ്രസിദ്ധ പയ്യൻ(മധുപാൽ)ദ ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി(സോഹൻ ലാൽ)കൂടെ(അഞ്ജലി മേനോൻ)എന്റെ ഉമ്മാന്റെ പേര്(ജോസ് സെബാസ്റ്റ്യൻ)ആവേ മരിയ(വിപി‍ൻ രാധാകൃഷ്ണൻ)കാർബൺ(വേണു)റിക്ടർ സ്കെയിൽ(ജീവ)യുവേഴ്സ് ലവിങ്‌ലി(ബിജു ജെ.കട്ടയ്ക്കൽ)കമ്മാരസംഭവം(രതീഷ് അമ്പാട്ട്)ബിടെക്ക്(മൃദുൽ നായർ)ആഭാസം(ജുബിത് നമ്രടത്ത്)പൈക്കുട്ടി(നന്ദു വരവൂർ)

കല്ലായി എഫ്എം (എം.വിനീഷ്)രണം(നിർമൽ സഹദേവ്)മരുഭൂമികൾ(സുനിൽ പി.രാഘവൻ)പ്രശ്നപരിഹാര ശാല(ഷബീൻ യേന)ഇവിടെ ഈ നഗരത്തിൽ(പത്മചന്ദ്ര പ്രസാദ്)ഒരു നക്ഷത്രമുള്ള ആകാശം(അജിത് പുല്ലേരി,സുനീഷ് ബാബു)ഡ്രാമ(രഞ്ജിത്ത്)വിജയ് സൂപ്പറും പൗർണമിയും(ജിസ് ജോയ്)പ്രകാശൻ(ബാഷ് മുഹമ്മദ്)കൃഷ്ണം(ദിനേഷ് ബാബു)സ്വാതന്ത്ര്യം അർധരാത്രിയിൽ(ടിനു പാപ്പച്ചൻ)

വാക്ക്(സുജിത് എസ്.നായർ) തട്ടുമ്പുറത്ത് അച്യുതൻ (ലാൽ ജോസ്)മധുരമീ യാത്ര(സതീഷ് കുമാർ)എന്റെ മെഴുതിരി അത്താഴങ്ങൾ(സൂരജ് തോമസ്)നീലി(അൽത്താഫ് റഹ്മാൻ)ചാലക്കുടിക്കാരൻ ചങ്ങാതി(വിനയൻ)ഉടുപ്പ്(അനിൽ മുഖത്തല)ജോസഫ്(എം.പത്മകുമാർ) നാമം(അശോക് ആർ.നാഥ്)സുഡാനി ഫ്രം നൈജീരിയ(സക്കറിയ)അരവിന്ദന്റെ അതിഥികൾ(എം.മോഹനൻ)ശബ്ദം(പി.കെ.ശ്രീകുമാർ)ആദി(ജീത്തു ജോസഫ്)ക്യാപ്റ്റൻ (പ്രജേഷ്സെൻ) തീവണ്ടി (ടി.പി.ഫെല്ലിനി)ലില്ലി(പ്രശോഭ് വിജയൻ)കുട്ടൻപിള്ളയുടെ ശിവരാത്രി(ജീൻ മാർക്കോസ്)ഞാൻ മേരിക്കുട്ടി(രഞ്ജിത്ത് ശങ്കർ)

ജനാധിപൻ(തൻസീർ)സിദ്ധാർഥൻ എന്ന ഞാൻ(ആഷു പ്രഭ)പഞ്ചവർണത്തത്ത(രമേഷ് പിഷാരടി)ഈ മഴനിലാവിൽ(ജെസി ഡാനിയേൽ) 24 ഡേയ്സ് (ശ്രീകാന്ത് )മറഡോണ (വിഷ്ണുനാരായണൻ നമ്പൂതിരി) ക്വീൻ (‍ഡിജോ ജോസ് ആന്റണി) മക്കാന (റഹീം ഖാദർ) നീരവം (അജയ് ശിവറാം)ഇരുളെഴുത്ത്(എ.എം.മനോജ്)ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ(വിജയകുമാർ പ്രഭാകരൻ)ഒരു പഴയ ബോംബ് കഥ(ഷാഫി)മാംഗല്യം തന്തുനാനേന(സൗമ്യ സദാനന്ദൻ)സമക്ഷം(അജു കെ.നാരായണൻ,അൻവർ അബ്ദുള്ള)ഓർമ(സുമേഷ് തിരുവല്ല)മാധവീയം(തേജസ് പെരുമണ്ണ)

അരയാക്കടവിൽ(ഗോപി കുറ്റിക്കോൽ)പുഴയമ്മ(വിജേഷ് മണി)ഖലീഫ(മുബിഹാഖ്)പവിയേട്ടന്റെ മധുര ചൂരൽ(ശ്രീകൃഷ്ണൻ)കായംകുളം കൊച്ചുണ്ണി(റോഷൻ ആൻഡ്രൂസ്)അങ്ങു ദൂരെ ഒരു ദേശത്ത്(ജോഷി മാത്യു)പന്ത്(ആദി)അപ്പുവിന്റെ സത്യാന്വേഷണം(സോഹൻലാൽ)കൊന്നപ്പൂക്കളും മാമ്പഴവും(എസ്.അഭിലാഷ്)കാറ്റു വിതച്ചവൻ(സതീഷ് പോൾ).

state award best actor competition

Continue Reading

More in Malayalam Breaking News

Trending

Recent

To Top