“പല മുൻനിര നടിമാരും, നടന്മാരും ഞാൻ നായകനായ ചിത്രത്തിൽ അഭിനയിക്കാൻ വിമുഖത കാട്ടി “- ഏറെ വിഷമിപ്പിച്ച സംഭവം തുറന്നു പറഞ്ഞു ജോജു ജോർജ്ജ്
ഏതു വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചയാളാണ് ജോജു ജോർജ് . വില്ലനായും സ്വഭാവനടനായുമൊക്കെ തിളങ്ങിയ ജോജു ,ഇപ്പോൾ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. എന്നാൽ തന്റെ നായികയാകാൻ പല നടിമാരും വിമുഖത കാണിച്ചുവെന്നു ജോജു പറയുന്നു.
” പുതിയ ചിത്രം എനിക്കു ചുറ്റും ഏറെ നാളായി കറങ്ങിനടന്ന പ്രോജക്ടാണ്. തിരക്കഥാകൃത്ത് ആദ്യമായി കഥ പറഞ്ഞപ്പോൾ പേടിയോടെയാണ് അതു കേട്ടിരുന്നത്. അത്രയും ത്രില്ലർ സ്വഭാവമാണ് ചിത്രത്തിന്. പിന്നീടു പലകാരണങ്ങളാൽ പ്രോജക്ട് നടന്നില്ല. പല മുൻനിര നടിമാരും, നടന്മാരും ഞാൻ നായകനായ ചിത്രത്തിൽ അഭിനയിക്കാൻ വിമുഖത കാട്ടിയിരുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പുതിയ കഴിവുറ്റ കലാകാരന്മാർക്ക് അതുകാരണം അവസരം ലഭിച്ചല്ലോ എന്ന സന്തോഷം ഇപ്പോഴുണ്ട്.”
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലൂടെയാണ് ജോജു ജോർജ് കോമഡി കഥാപാത്രമായി മാറിയത്. അതിനു മുൻപു വില്ലനായും സഹനടനായും കണ്ട ജോജുവിന് കാരിയറിൽ വലിയ ഉയർച്ച നൽകിയ ചിത്രമാണ് ഇത്. ഇപ്പോൾ നായകനായും താരം അരങ്ങേറുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...