Malayalam Breaking News
ഇനി ജാക്ക് സ്പാരോ ആയി ജോണി ഡെപ്പ് ഇല്ല ..!!!
ഇനി ജാക്ക് സ്പാരോ ആയി ജോണി ഡെപ്പ് ഇല്ല ..!!!
By
ഇനി ജാക്ക് സ്പാരോ ആയി ജോണി ഡെപ്പ് ഇല്ല ..!!!
ലോകമെമ്പാടും ആരാധകരുള്ള കഥാപാത്രമാണ് ജാക്ക് സ്പാരോ . ജോണി ഡെപ്പ് ആണ് ജാക്ക് സ്പാരോ ആയി വേഷമിടാറുള്ളത്. ഈ കടൽകൊള്ളക്കാരനോട് ആരാധകർക്ക് വലിയ ഇഷ്ടമാണ്. എന്നാൽ ഇനി ജോണി ഡെപ്പ് ജാക്ക് സ്പാരോ ആയി വേഷമിടില്ല. തീരുമാനം ഡിസ്നിയുടെതാണ് .
<> at Dolby Theatre on May 18, 2017 in Hollywood, California.
താരത്തിന്റെ കുടുംബപ്രശ്നങ്ങളും സാമ്പത്തികപരാതീനകളുമാണ് ഡിസ്നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പൈറേറ്റ്സ് സീരിസിന്റെ തിരക്കഥാകൃത്തായ സ്റ്റുവാര്‍ട്ട് ബീറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി അഞ്ചോളം ചിത്രങ്ങളില്‍ ഡെപ്പ് ജാക്ക് സ്പാരോ ആയി വന്നിരുന്നു.
പൈറേറ്റ്സ് സീരിസിലെ അവസാന ചിത്രമായ ഡെഡ്മെന്‍ ടെല്‍ നോ ടേല്‍സ് എന്ന ചിത്രം ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കാത്തതും ഏറെ ചര്‍ച്ചയായിരുന്നു.
ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാന്‍ സാധിക്കില്ലെന്ന് സ്റ്റുവാര്‍ട്ട് ബീറ്റി പറയുന്നു. ‘കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ ജോണിയെ ജാക് സ്പാരോ ആയി കാണുന്നു’. മാത്രമല്ല അദ്ദേഹവും കരിയറില്‍ ഈ വേഷം കൊണ്ട് കോടികള്‍ ഉണ്ടാക്കി കഴിഞ്ഞുവെന്നും തിരക്കഥകൃത്ത് പറയുന്നു.
<> at Dolby Theatre on May 18, 2017 in Hollywood, California.
johnny depp out of pirates of caribbean
