Bollywood
സൂര്യയെ അഭിനന്ദിച്ച് ജോൺ എബ്രഹാം;കാര്യം ഇതാണ്!
സൂര്യയെ അഭിനന്ദിച്ച് ജോൺ എബ്രഹാം;കാര്യം ഇതാണ്!
തമിഴകത്തിന്റെ സൂപ്പർ സ്റ്റാറാണ് സൂര്യ.നിരവധി ആരാധകരുള്ള താരത്തിന്റെ പിന്തുണയാണ് തമിഴർ നൽകുന്നത്.സൂര്യ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.ഇപ്പോളിതാ ബോളിവുഡിലെ ജോണ്‍ എബ്രഹാം സൂര്യയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.‘സൂരറൈ പോട്രു’ എന്ന ചിത്രത്തിലെ സൂര്യയുടെ ചില ആക്ഷന്‍ സീനുകള്‍ അന്‍ഭാരിവ് ബോളിവുഡ് നടന് ജോണ്‍ എബ്രഹാമിനെ കാണിച്ചതോടെയാണ് അഭിനന്ദന പ്രവാഹവുമായി ജോണ്‍ എത്തിയത്. സുധ കൊങ്കരെയെയും സൂര്യയെയും ജോണ്‍ അഭിനന്ദിച്ചു. കൂടാതെ സുധ കൊങ്കരയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം ജോണ്‍ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്ഷന്‍ കൊറിയോഗ്രാഫര്‍ അന്‍ഭാരിവ് ആണ് ചിത്രത്തില്‍ സ്റ്റണ്ട് ഒരുക്കുന്നത്. ‘സൂരറൈ പോട്രു’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടന് സൂര്യ. ‘ഇരുതു സുട്രു’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ സുധ കൊങ്കര ഒരുക്കിയ ചിത്രത്തിനായി മാസ് ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിനായി നടത്തിയ മേക്ക്ഓവറും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ബയോപിക്കാണ് സൂരറൈ പോട്രു. മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. ബോളിവുഡ് താരം ജാക്കി ഷ്രോഫ്, മോഹന്‍ ബാബു, കരുണാസ്, പരേഷ് റാവല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
john abraham and surya
