Connect with us

സഹോദരന്റെ വിവാഹ നിശ്ചയം; തിളങ്ങിയതാകട്ടെ കങ്കണ റണാവത്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

Bollywood

സഹോദരന്റെ വിവാഹ നിശ്ചയം; തിളങ്ങിയതാകട്ടെ കങ്കണ റണാവത്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

സഹോദരന്റെ വിവാഹ നിശ്ചയം; തിളങ്ങിയതാകട്ടെ കങ്കണ റണാവത്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

സഹോദരന്റെ വിവാഹ നിശ്ചയത്തിൽ തിളങ്ങി ബോളിവുഡ് നടി കങ്കണ റണാവത്ത്. സഹോദരൻ അക്ഷതിന്റെ വിവാഹ നിശ്ചയതിന്റെ ചിത്രങ്ങളാണ്സോഷ്യൽ മീഡിയയിൽ . കങ്കണയുടെ സഹോദരി രംഗോലി ചന്ദേലാണ് ചിത്രങ്ങൾ പങ്കുവെച്ചത് . ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നിശ്ചയം നടന്നത് . ഹരിയാന സ്വദേശിയും ഡോക്ടറുമായ റിതുവാണ് വധു.

ചടങ്ങിലെ വീഡിയോയും ചിത്രങ്ങളുമാണ് സഹോദരി പങ്കുവെച്ചത്. ഗോൾഡൻ സാരിയിൽ കങ്കണപരമ്പരാഗത നൃത്തം കളിക്കുന്ന വീഡിയോയും ഉണ്ട്. താരത്തിന്റെ കുടുംബത്തിലെ ആദ്യ മിശ്ര വിവാഹമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. റിതു ജാട് സമുദായ അംഗവും അക്ഷിത് രാജ്പുത് സമുദായവുമാണ്.

ഡൽഹിയിലെ അസ്മിത സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്‌സ്റ്റര്‍ ആയിരുന്നു. 2006ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപെടുകയും ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകയായി അഭിനയിച്ചു.പ്രശസ്ത സംവിധായകനായിരുന്നു ജീവ സംവിധാനം ചെയ്ത ലൈഫ് ഇന്‍ മെട്രോ, ഫാഷന്‍ തുടങ്ങിയവ കങ്കണയുടെ വിജയചിത്രങ്ങളില്‍ ചിലതാണ്. വിവാഹ നിശ്ചയം ആണെങ്കിലും തലൈവി’ എന്ന സിനിമയുടെ തിരക്കുകളിലാണ് താരം . മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതമാണ് സിനിമ .

Kangana Ranaut brother engagment

More in Bollywood

Trending

Recent

To Top