ജിഷിനും അമേയയും പ്രണയത്തിൽ.? ആ വീഡിയോ പുറത്ത്!!
By
ടെലിവിഷന്‍ താരങ്ങള്‍ക്കിടയിലെ ജനപ്രീയ ജോഡിയായിരുന്നു ജിഷിന്‍ മോഹനും വരദയും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവര്‍. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും കുറച്ച് നാള്‍ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോള്‍ മകനൊപ്പമാണ് താമസിക്കുന്നത്.
ഇപ്പോഴിതാ സീരിയൽ നടൻ ജിഷിന്റെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അമേയ നായര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസുമാണ് ജിഷിന്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല ഇതിന് നല്‍കിയ ക്യാപ്ഷനും ഹാഷ് ടാഗുകളുമൊക്കെ സൂചിപ്പിക്കുന്നത് താരങ്ങള്‍ പ്രണയത്തിലാണെന്നതാണ്.
ജീവിതം മുന്നോട്ടു പോകുന്നു, നമ്മളും മുന്നോട്ടാണ് നോക്കേണ്ടത്. അല്ലാതെ പിന്നോട്ടല്ലെന്നാണ്’ പുതിയ റീലിന് നടന്‍ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു ഒപ്പം കൂളിംഗ് ഗ്ലാസ് കൂടി ധരിച്ച് ഇരുവരും ഒരുമിച്ചുള്ള പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് നടന്‍ പോസ്റ്റ് ചെയ്തത്.
‘ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു’ എന്ന് പറഞ്ഞ് ഇരുവരും പരിചയപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. അമേയയെ ടാഗ് ചെയ്ത് കൊണ്ടാണ് ജിഷിന്‍ വീഡിയോ പങ്കുവെച്ചത്.
നേരത്തെയും ഇത് സംബദ്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും എവിടെയും തങ്ങളുടെ പ്രണയം സ്ഥിതീകരിക്കുവാൻ നടൻ തയ്യാറായിരുന്നില്ല. അമേയയെ കണ്ടുമുട്ടിയിട്ട് 365 ദിവസമായി എന്ന വിശേഷമാണ് സന്തോഷത്തിന്റെയും, ഒന്നിച്ചുചേരലിന്റെയും, കപ്പിൾസിന്റെയും ഹാഷ്‌ട്ടഗോടുകൂടി അമേയയെ ടാഗ് ചെയ്‌തുകൊണ്ട് നടൻ പങ്കുവെച്ചിരിക്കുന്നത്.
അമേയയെ നെഞ്ചോട്ചേർത്തുള്ള പ്രാണായാർദ്രമായ വീഡിയോ മണിക്കൂറുകൾക്കകം തന്നെ നിരവധി ആളുകൾ കണ്ട് കഴിഞ്ഞു. ജിഷിൻ ഓരോ തവണ ചേർത്ത്പിടിക്കുമ്പോഴും നാണത്തോടെയുള്ള അമേയയുടെ മുഖം താഴ്ത്തലാണ് വിഡിയോയോയെ ഗംഭീരമാക്കുന്നത്.
ഇതിന് മുമ്പും ഇരുവരും ചേർന്നുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പാണ് ജിഷിൻ സീരിയൽ നടി വരദതയുമായുള്ള ദാമ്പത്യ ബന്ധം അവസാനിപ്പിച്ചത്. നിയമനടപടികൾ അവസാനിച്ചതിന് പിന്നാലെയാണ് ആദ്യമായി അമേയയുമൊത്തുള്ള ആദ്യ വീഡിയോ പങ്കുവെച്ചത്.
അമേയയുടെ പിറന്നാൾ ആഘോഷ വിഡിയോയായിരുന്നു അത്. ജന്മദിനാശംസകൾ തോഴി എന്ന കുറിച്ചുകൊണ്ട്, ലവ് യു ആമി എന്നെഴുതിയ കേക്ക് സമ്മാനിച്ചുകൊണ്ടാണ്
അമേയ നായരെ ചേർത്തുപിടിച്ചുള്ള സന്തോഷ ചിത്രങ്ങൾ ജിഷിൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
താങ്ക്സ് മൈ ഡിയർ തോഴ, ലവ് ആൻഡ് കെയർ എന്ന് അമേയ കമ്മന്റ് ബോക്സിൽ മറുപടിയായി കുറിച്ചത് മുതലാണ് ഇരുവരുടെയും പ്രണയ വാർത്ത സോഷ്യൽമീഡിയയിൽ പരന്നത്. പിന്നാലെ ലക്ഷങ്ങൾ വില വരുന്ന മഹേന്ദ്രതാർ വാഹനം ജിഷിൻ വാങ്ങിയപ്പോഴും അമേയ ഒപ്പം എത്തിയിരുന്നു.
ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോന്നും വിവാഹിതരായോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയരുകയാണിപ്പോള്‍. ജീഷിന്‍ ചേട്ടാ കല്യാണം ഉടനെ ഉണ്ടാവുമോ? നിങ്ങളുടെ കല്യാണം കഴിഞ്ഞോ ഇല്ലെങ്കില്‍ അങ്ങോട്ട് കെട്ട്, ഞങ്ങള്‍ക്കും കല്യാണത്തിന് ക്ഷണം ഉണ്ടാവും അല്ലേ?… എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വരുന്നത്. കുടുംബശ്രീ ശാരദ പാരമ്പരയിലാണ് ഇപ്പോൾ അമേയ അഭിനിയിച്ചുകൊണ്ടിരിക്കുന്നത്.
ജിഷിൻ റേറ്റിങ്ങിൽ മുന്നിൽ നില്കുന്നമിക്ക സീരിയലുകളിലും ഭാഗമാണ്. വില്ലൻ വേഷത്തിലൂടെ എത്തിയ ജിഷിൻ എന്ത് വേഷവും അനായാസേന ആണ് കൈകാര്യം ചെയ്യുന്നത്. മേഖലയിൽ ഉള്ളവരുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ജിഷിൻ സൗഹൃദത്തിന് വലിയ വില കൊടുക്കുന്ന ആളാണ്.ഓട്ടോഗ്രാഫിലൂടെയാണ് ജിഷിൻ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സമയത്താണ് ജിഷിൻ അഭിനയരംഗത്തേക്ക് എത്തുന്നത്. അന്ന് കൈപിടിച്ചുകൊണ്ട് വരുന്നത് നടൻ രഞ്ജിത്ത് ആണ്. രഞ്ജിത്ത് ജിഷിന്റെ അടുത്ത സുഹൃത്തും. രഞ്ജിത്തിനെ കാണാന്‍ പോയ സമയത്ത് വല്ല ചാന്‍സുമുണ്ടോയെന്ന് ചോദിക്കുകയും അവസരം വന്നപ്പോൾ രഞ്ജിത്ത് വിളിക്കുകയും ആയിരുന്നു .
പിന്നീട വന്ന പ്രോജക്ടുകൾ എല്ലാം ചെയ്തു. കുക്കറി ഷോ ആയാലും ഡാന്‍സായാലും എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും എന്ന ആറ്റിട്യൂട് ആണ് താരത്തെ ഇന്ന് ഇവിടം വരെയും എത്തിച്ചത്. അമല എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ജിഷിന്‍ മോഹനും വരദയും പ്രണയത്തിലാവുന്നത്.
ശേഷം 2014 ല്‍ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ ഒരു മകനും ജനിച്ചു. താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോസ് പങ്കുവെക്കാത്തതും മറ്റുമൊക്കെ ചൂണ്ടി കാണിച്ച് ആരാധകര്‍ എത്തിയതോടെയാണ് ഡിവോഴ്‌സ് കഥകള്‍ പ്രചരിച്ചത്. 2022 ല്‍ ജിഷിനും വരദയും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന് തുടങ്ങിയെങ്കിലും ഇനിയും ഔദ്യോഗികമായി താരങ്ങള്‍ വാര്‍ത്ത സ്ഥീരികരിച്ചിട്ടില്ല.