Connect with us

ആ ഹൃദയത്തിലൊരിടം കിട്ടി; എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി; മമ്മൂട്ടി

Uncategorized

ആ ഹൃദയത്തിലൊരിടം കിട്ടി; എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി; മമ്മൂട്ടി

ആ ഹൃദയത്തിലൊരിടം കിട്ടി; എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി; മമ്മൂട്ടി

മലയാളത്തിന്റെ സുകൃതം എംടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് സിനിമ താരങ്ങൾ. മമ്മുട്ടിയും എംടിയുമായി വല്ലാത്ത ഒരു ആത്മബന്ധം ഉണ്ടായിരുന്നു എന്നാണ് പലപ്പോഴും മാധ്യമങ്ങൾ പറയാറുള്ളത്. എംടിയുടെ നിരവധി ചിത്രങ്ങൾ മമ്മുട്ടി ചെയ്തിട്ടുണ്ട്. എംടിയുടെ വിയോഗത്തിന് പിന്നാലെ മമ്മുട്ടി കുറിച്ച കുറിപ്പാണു ഇപ്പോൾ വൈറലാകുന്നത്…

മമ്മൂട്ടി കുറിച്ചത് ഇങ്ങനെ…

”ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്. സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു”. മമ്മൂട്ടി കുറിച്ചു

അതേസമയം മമ്മൂട്ടി വിദേശത്താണ് ഉള്ളത്. അതിനാൽ തന്നെ അദ്ദേഹമോ കുടുംബമോ എംടിയെ കാണാനായി എത്തിയിരുന്നില്ല.

Continue Reading
You may also like...

More in Uncategorized

Trending