ചിലപ്പോള്‍ ഞാന്‍ എന്തെങ്കിലും വലിയ തെറ്റ് ചെയ്തിരിക്കാം. – ജാൻവി കപൂർ
By
ചിലപ്പോള്‍ ഞാന്‍ എന്തെങ്കിലും വലിയ തെറ്റ് ചെയ്തിരിക്കാം. – ജാൻവി കപൂർ
ദഡക് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ . ചിത്രത്തിന്റെ ട്രയ്ലർ ലോഞ്ചിൽ വികാര നിർഭര രംഗങ്ങളാണ് അരങ്ങേറിയത്. ചടങ്ങിനിടെ ജാന്‍വിയുടെ സഹോദരി ഖുശി കരയുകയും ജാന്‍വി സമാധാനിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോഴിതാ യഥാര്‍ത്ഥത്തില്‍ ആ സമയത്ത് എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് ജാന്‍വി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വിയുടെ വെളിപ്പെടുത്തല്‍.
‘ഞങ്ങള്‍ രണ്ടു പേരും വല്ലാത്ത ഷോക്കിലായിരുന്നു. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടോ മൂന്നോ തവണയേ അവള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുള്ളൂ. ഞങ്ങള്‍ പരസ്പരം കെട്ടിപിടിച്ചു നിന്നു. അവള്‍ പറയുന്നുണ്ടായിരുന്നു എനിക്കറിയില്ല ഞാന്‍ എന്തിനാണ് കരയുന്നതെന്ന്. അത് വല്ലാത്ത നിമിഷങ്ങളായിരുന്നു.ചിലപ്പോള്‍ ഞാന്‍ എന്തെങ്കിലും വലിയ തെറ്റ് ചെയ്തിരിക്കാം. അതാകാം അവള്‍ കരഞ്ഞതിന് പിന്നിലെ കാരണം.’ ജാന്‍വി പറഞ്ഞു.
jhanvi kapoor about khushi kapoor