News
ചിത്രം കണ്ടത് ഒരു വിരുന്ന് പോലെ; ആര്‍ആര്‍ആറിനെ പ്രശംസിച്ച് ഓസ്കാര്‍ ജേതാവായ ജെസീക്ക ചാസ്റ്റെയ്ന്‍
ചിത്രം കണ്ടത് ഒരു വിരുന്ന് പോലെ; ആര്‍ആര്‍ആറിനെ പ്രശംസിച്ച് ഓസ്കാര്‍ ജേതാവായ ജെസീക്ക ചാസ്റ്റെയ്ന്‍
എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആര് ആര് ആര്’ അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ ഓസ്കാര്‍ ജേതാവായ ജെസീക്ക ചാസ്റ്റെയ്ന്‍ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്. ഈ ചിത്രം കണ്ടത് ഒരു വിരുന്ന് പോലെയായിരുന്നു എന്നാണ് ജെസീക്ക പറഞ്ഞത്.
പല രാജ്യങ്ങളില്‍ നിന്നുമായി ചിത്രത്തെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ‘ക്യാപ്റ്റന്‍ അമേരിക്ക’യുടെ രചയിതാവ് ജാക്സണ് ലാന്‍സിങും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. ആര്‍ആര്‍ആറിലെ രാം ചരണിന്റെ ഒരു ജിഫ് പങ്കുവച്ചുകൊണ്ട് സ്വയമേ ചോദിക്കുന്ന ഒരു ചോദ്യം എന്ന രീതിയിലായിരുന്നു ജാക്സന് ലന്സിങിന്റെ ട്വീറ്റ്.
‘ഹേ ജാക്സന്, നിങ്ങള്‍ സിനിമ കാണാന്‍ ചെലവഴിച്ചതില്‍ ഏറ്റവും മികച്ച അനുഭവം ആര്‍ആര്‍ആര്‍ ആയിരുന്നോ?’ എന്ന ചോദ്യരൂപേണയുള്ള ട്വീറ്റിന്, ഉത്തരമെന്ന പോലെ രാംചരണിന്റെ ജിഫ് ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ‘ഡോക്ടര്‍ സ്ട്രേഞ്ച്’ തിരക്കഥാകൃത്ത് റോബര്‍ട്ട് കാര്‍ഗിലും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
ഓസ്കാര്‍ 2023 നോമിനേഷനുകള്‍ക്കുള്ള ചുരുക്കപ്പട്ടികയില്‍ ആര്‍ആര്‍ആറിന്റെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഇടം നേടിയിട്ടുണ്ട്. മറ്റ് 14 ട്രാക്കുകളുമായാണ് ഗാനം മത്സരിക്കുക. ‘അവതാര്‍: ദി വേ ഓഫ് വാട്ടറി’ല്‍ നിന്നുള്ള ‘നതിംഗ് ഈസ് ലോസ്റ്റ് (യു ഗിവ് മി സ്ട്രെംഗ്ത്)’, ‘ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോറെവര്‍’ എന്നതില്‍ നിന്നുള്ള ‘ലിഫ്റ്റ് മി അപ്പ്’, ‘വേര് ദ ക്രോഡാഡ്സ് സിങ്’ എന്നതില്‍ നിന്നുള്ള ‘കരോലിന’ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
