Connect with us

ജസ്ല മാടശ്ശേരിക്ക് വന്ന മാര്യേജ് പ്രൊപ്പോസല്‍ കണ്ടോ?; ആരാണ് ആ ധൈര്യശാലിയെന്ന് കണ്ടാൽ ഞെട്ടും; വിവാദം വിഷയമല്ല വിവാഹമാണ് എനിക്ക് മുഖ്യം !

Malayalam

ജസ്ല മാടശ്ശേരിക്ക് വന്ന മാര്യേജ് പ്രൊപ്പോസല്‍ കണ്ടോ?; ആരാണ് ആ ധൈര്യശാലിയെന്ന് കണ്ടാൽ ഞെട്ടും; വിവാദം വിഷയമല്ല വിവാഹമാണ് എനിക്ക് മുഖ്യം !

ജസ്ല മാടശ്ശേരിക്ക് വന്ന മാര്യേജ് പ്രൊപ്പോസല്‍ കണ്ടോ?; ആരാണ് ആ ധൈര്യശാലിയെന്ന് കണ്ടാൽ ഞെട്ടും; വിവാദം വിഷയമല്ല വിവാഹമാണ് എനിക്ക് മുഖ്യം !

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ജസ്ല മാടശ്ശേരി. തന്റെ നിലപാടുകളിലൂടെ പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും പലപ്പോഴും ചര്‍ച്ച സൃഷ്ടിച്ചിട്ടുള്ള ജസ്ല മാടശ്ശേരി ഇന്നും മലയാളികൾക്കിടയിൽ ശ്രദ്ധേയമാണ്.

2017 ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജസ്ല ആദ്യമായി സോഷ്യല്‍ മീഡിയാ ചര്‍ച്ചകളിലേക്ക് എത്തുന്നത്. എയ്ഡ്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് അതിനുമുന്‍പ് മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ മൂന്ന് പെണ്‍കുട്ടികള്‍ വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

അവരുടെ ഇസ്ലാം മത പശ്ചാത്തലമാണ് സൈബര്‍ അക്രമികള്‍ അന്ന് പ്രശ്‌നവല്‍ക്കരിച്ചത്. ഇതിനെതിരെയായിരുന്നു ഐഎഫ്എഫ്‌കെ വേദിയില്‍ ജസ്ലയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം. ആ സമയത്ത് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജസ്ല. എന്നാല്‍ ജസ്ല നടത്തിയ ഫ്‌ളാഷ് മോബും സമാനരീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടു.

പിന്നാലെ ബിഗ് ബോസിലും തിളങ്ങിയതോടെ ജസ്ലയെ മലയാളികൾ അടുത്തറിയുകയായിരുന്നു. വളരെ തന്റേടത്തോടെ പെരുമാറുന്ന ജസ്ലയോട് ഉടക്കാൻ സാധാരണ ആർക്കും സാധിക്കാറില്ല. എന്നാലിപ്പോൾ ജസ്ലയ്ക്ക് പ്രണയാഭ്യർത്ഥനയുമായി ഒരു ഫോൺ കാൾ എത്തിയിരിക്കുകയാണ്. ആരാണ് ആ ധൈര്യശാലി എന്നന്വേഷിച്ചപ്പോഴാണ് അതും ഒരു ബിഗ് ബോസ് താരത്തിന്റെ കളിയാണെന്ന് ബോധ്യമായത്. ജസ്ലയെ പേരും ശബ്ദവുമാറ്റി ഒരു മാര്യേജ് പ്രൊപ്പോസല്‍ എന്ന പേരിൽ വിളിച്ചത് പൊളി ഫിറോസ് ആയിരുന്നു.

ബിഗ് ബോസ് താരം പൊളി ഫിറോസിന്‌റെ പ്രാങ്ക് വീഡിയോകളെല്ലാം പതിവ് കാഴ്ചയാണ്. എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുമുണ്ട്. ഷോയിലുണ്ടായിരുന്ന താരങ്ങളെ പറ്റിച്ചാണ് ഫിറോസും സജ്‌നയും തങ്ങളുടെ യൂടൂബ് ചാനലില്‍ എത്താറുളളത്. ബിഗ് ബോസിലെ ആദ്യ രണ്ട് സീസണുകളിലെയും മൂന്നാം സീസണിലെയും മല്‍സരാര്‍ത്ഥികളെ എല്ലാം ഇരുവരും വിളിച്ചു. ഇത്തവണ ബിഗ് ബോസ് 2 മല്‍സരാര്‍ത്ഥി ആയിരുന്ന ജസ്ല മാടശ്ശേരിയെ ആണ് ഫിറോസ് ഖാന്‍ പ്രാങ്ക് കോള്‍ ചെയ്തത്.

മറ്റൊരു പേരില്‍ വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും ജസ്ല താല്‍പര്യമില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ബിഗ് ബോസ് 4ലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ആ ഷോ എങ്ങനെയുണ്ടെന്നുമൊക്കെ ജസ്ലയോട് ഫിറോസ് ചോദിച്ചു. തുടര്‍ന്ന് കുഴപ്പമില്ലെന്ന് ആയിരുന്നു ജസ്ലയുടെ മറുപടി. പിന്നെയാണ് പൊളി ഫിറോസാണ് വിളിക്കുന്നതെന്ന് ഫിറോസ് ഖാന്‍ ജസ്ലയെ അറിയിച്ചത്. ഫിറോസിനെ നേരിട്ട് പരിചയമില്ലാത്ത ജസ്ല ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നെ അറിയാമെന്ന് പറഞ്ഞു.

തുടര്‍ന്ന് ജസ്ലയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ഫിറോസ് കോള്‍ അവസാനിപ്പിച്ചത്. ജസ്ല മാടശ്ശേരിയുടെ ഇംഗ്ലീഷിനെ കുറിച്ചും ഫിറോസ് വീഡിയോയില്‍ എടുത്തുപറഞ്ഞു. പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയെന്നും ഇങ്ങനെയാണെല്‍ വേറെ ഏതെങ്കിലും ഭാഷ പറയുമായിരുന്നു എന്നും ഫിറോസ് പറഞ്ഞു. അതേസമയം വിവാദം വിഷയമല്ല വിവാഹമാണ് എനിക്ക് മുഖ്യം എന്ന ക്യാപ്ഷനിലാണ് ഫിറോസ് ജസ്ലയെ പ്രാങ്ക് ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിന് പിന്നാലെ നിരവധി അഭിമുഖങ്ങളിലും സംസാരിച്ച് ഫിറോസും സജ്‌നയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

അതേസമയം കഴിഞ്ഞ ദിവസം ബിഗ് ബോസിൽ സഹ മത്സരാർത്ഥിയായിരുന്ന അനൂപിനെ പറ്റിക്കാൻ ശ്രമിച്ചെങ്കിലും തുടക്കം തന്നെ പൊളി ഫിറോസിന് പിടി വീണു. ശബ്ദം മാറ്റിയായിരുന്നു ഫിറോസ് അനൂപിനോട് സംസാരിച്ചത്. തങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നുമാണ് വിളിക്കുന്നത്. വീട്ടിലെല്ലാവരും അനൂപിന്റെ ആരാധകരാണെന്നും ഫിറോസ് പറഞ്ഞു. ഫിറോസ് തന്നെ സര്‍ എന്നു വിളിച്ചപ്പോള്‍ അനൂപ് എന്നു വിളിച്ചാല്‍ മതിയെന്ന് തിരുത്തുകയായിരുന്നു അനൂപ് ചെയ്തത്. പിന്നീട് സംസാരിക്കവെ തങ്ങള്‍ക്ക് ശില്‍പ്പം ഉണ്ടാക്കുന്ന പണിയാണെന്ന് ഫിറോസ് പറഞ്ഞു.

എന്ത് ശില്‍പ്പം എന്നു ചോദിച്ചപ്പോള്‍ മയിലൊക്കെ ഉണ്ടാക്കുമെന്ന് ഫിറോസ് പറഞ്ഞതും അനൂപ് പൊട്ടിച്ചിരിക്കുകയായിരുന്നു. ഫിറോസ് ഭായ് സുഖമാണോ എന്നായിരുന്നു അനൂപിന്റെ പ്രതികരണം. അതോടെ പ്രാങ്ക് പൊളിഞ്ഞ് പൊളി ഫിറോസ് ചമ്മിപ്പോവുകയായിരുന്നു.

about jesla madasseri

More in Malayalam

Trending