Malayalam
‘ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍’; തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്
‘ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍’; തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്
നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുക്കെട്ടാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ചെയ്ത സിനിമകള്‍ ഹിറ്റാകുന്നത് കൊണ്ടല്ല മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്യുന്നതെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
പരാജയ സിനിമകളുടെ സംവിധായകര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാറുണ്ടെന്നും കഥയ്ക്കാണ് അദ്ദേഹം പ്രധാന്യം നല്‍കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു. സിനിമയുടെ കഥ നല്ലതാണെങ്കില്‍ ബോക്‌സ് ഓഫീസ് കളക്ഷനും അദ്ദേഹത്തിന് പ്രശ്‌നമല്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍. പരാജയ സിനിമകളുടെ സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റ് കൊടുക്കാറുണ്ട്. ബോക്‌സ് ഓഫീസില്‍ വലിയ രീതിയില്‍ കളക്ട് ചെയ്തില്ലെങ്കിലും സിനിമ നല്ലതെന്ന് തോന്നിയാല്‍ മോഹന്‍ലാല്‍ അത് ചെയ്യും. എന്നോടൊപ്പം മാത്രമല്ല പല സംവിധായകര്‍ക്കും ഒപ്പം അദ്ദേഹം വീണ്ടും വര്‍ക്ക് ചെയ്തിട്ടുണ്ട്’,
‘റാം’ ആണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ ചിത്രീകരണം നടക്കുന്ന ചിത്രം റിയലിസ്റ്റിക് ആക്ഷന് പ്രധാന്യം നല്‍കിക്കൊണ്ടുള്ളതാണ്. സിനിമ രണ്ട് ഭാഗങ്ങളിലായിരിക്കും ഒരുങ്ങുക എന്ന് അഭ്യൂഹങ്ങളുണ്ട്. ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനാല്‍ ഒരു വലിയ പാന്‍ ഇന്ത്യന്‍ താരം സിനിമയുടെ ഭാഗമാകും എന്നും സൂചനയുണ്ട്. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുക.
