Malayalam
‘സന്തോഷവും അഭിമാനവും…!’; സുധീഷ് രാമചന്ദ്രനെയും ‘ഇനി ഉത്തരത്തെ’യും പ്രശംസിച്ച് ജീത്തു ജോസഫ്
‘സന്തോഷവും അഭിമാനവും…!’; സുധീഷ് രാമചന്ദ്രനെയും ‘ഇനി ഉത്തരത്തെ’യും പ്രശംസിച്ച് ജീത്തു ജോസഫ്
സംവിധായകന്‍ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഇനി ഉത്തരം’. നാഷണല്‍ അവാര്‍ഡ് വിന്നര്‍ അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ആദ്യ ദിവസം തന്നെ ലഭിക്കുന്നത്.
ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍, ടീസര്‍ കണ്ടപ്പോള്‍ പ്രേക്ഷകരുടെ മനസിലുദിച്ച എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട്. സസ്‌പെന്‍സും ത്രില്ലറുമായ ചിത്രം അതിന്റെ തനിമ ചോര്‍ന്നു പോകാതെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്നും പലരും ചിത്രത്തെയും സംവിധായകന്‍ സുധീഷിനെയും പ്രശംസിച്ച് ഇതിനോടകം തന്നെ രംഗത്തെത്തി കഴിഞ്ഞു.
സുധീഷ് രാമചന്ദ്രന്‍ എന്ന സംവിധായകന്‍ തന്റെ വരവ് ഗംഭീരമാക്കിയിട്ടുണ്ട് ഈ സിനിമയിലൂടെ. ഇനിയും മികച്ച ചിത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കുവാന്‍ തനിക്ക് കഴിയും എന്ന് തന്നെയാണ് ഇനി ഉത്തരം നല്‍കുന്ന ഫീല്‍. സുധീഷ് രാമചന്ദ്രന്‍ എന്ന സംവിധായകന്‍ തന്റെ വരവ് ഗംഭീരമാക്കിയിട്ടുണ്ട് ഈ സിനിമയിലൂടെ. ഇനിയും മികച്ച ചിത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കുവാന്‍ തനിക്ക് കഴിയും എന്ന് തന്നെയാണ് ഇനി ഉത്തരം നല്‍കുന്ന ഫീല്‍.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. ഇനി ഉത്തരത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യതയില്‍ തനിക്ക് അങ്ങേയറ്റം സന്തോഷവും അഭിമാനവുമുണ്ടെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോള്‍ താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ചിത്രം മികച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രിവ്യു ഷോ കണ്ടിറങ്ങിയത്തിന് ശേഷം നമിത പ്രമോദ് ഓടിവന്ന് അപര്‍ണ ബാലമുരളിയെ കെട്ടിപ്പിടിക്കുകയായിരുന്നു.
‘സിനിമ നല്ല രസമുള്ളതാണെന്നും ആദ്യ പകുതിയില്‍ ഒരു പിടിയും കിട്ടാതെ നില്‍ക്കുമെങ്കിലും രണ്ടാം പകുതിയില്‍ കൃത്യമായ ഉത്തരം സിനിമ നല്‍കുന്നുണ്ട്. അതാണ് ഇനി ഉത്തരം’. ഇതായിരുന്നു ദീപക് പറമ്പോളിന്റെ വാക്കുകള്‍. ചിത്രം വലിയ രീതിയില്‍ എന്‍ഗേജ് ചെയ്യുന്നുണ്ടെന്നും അപര്‍ണയും ഷാജോണും അതിഗംഭീരമായി അവരുടെ പ്രകടനം നടത്തിയിട്ടുണ്ടെന്നും നമിത പ്രമോദ് പറഞ്ഞു. സുധീഷേട്ടന്റെ ആദ്യ സംവിധാന സംരംഭം ഗംഭീരമായെന്നും ഒരു ഇമോഷണല്‍ ത്രില്ലര്‍ എന്ന ജോണറിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ചിത്രമെന്നും നടന്‍ അനു മോഹനും പറഞ്ഞു.
ക്‌ളീഷേ ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രണയവും സംഗീതവുമുള്‍പ്പെടെ കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ട ചേരുവകകളെല്ലാമുണ്ട്. സിനിമയുടെ നെടുംതൂണായ ജാനകിയിലൂടെ മുന്നോട്ടുപോകുന്ന കഥ ഒരു ഘട്ടത്തില്‍ പോലും സസ്‌പെന്‍സ് പൊളിക്കുന്നില്ല. ചിത്രത്തിന്റെ ഒന്നാം പകുതി കഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഉത്തരത്തിനു പകരം ഒരായിരം ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ആദ്യ പകുതിക്കുള്ള വലുതും ചെറുതുമായ ഉത്തരങ്ങള്‍ ചേര്‍ന്നതാണ് രണ്ടാം പകുതി.
ഹരീഷ് ഉത്തമനും കലഭാവന്‍ ഷാജോണും പോലീസ് വേഷങ്ങളില്‍ ഗംഭീര പ്രകടനം കാട്ടുന്നുണ്ട്. ഇതുവരെ രണ്ടു പേരും ചെയ്ത പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെത്. ഇവര്‍ മാത്രമല്ല. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചിരിക്കുന്നത്.
അപര്‍ണ ബാലമുരളിയുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. തനിക്ക് ലഭിച്ച കഥാപാത്രത്തെ മികവുറ്റതാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന നടിയാണ് അപര്‍ണയെന്ന് എല്ലാവര്‍ക്കും ഇതിനോടകം ബോധ്യമായതാണ്. ആ കഴിവ് അപര്‍ണ ഇവിടെയും അതി ഗംഭീരമായി ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന് ചേര്‍ന്ന രീതിയില്‍ ഒട്ടുമൊരു കോട്ടം സംഭവിക്കാതെ അവസാനം വരെ നിലനിര്‍ത്തുന്നുണ്ട്.
അപര്‍ണയെ കൂടാതെ ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&മാു;വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങളാണ്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിന് സംഗീതം നല്‍കിയ ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നിര്‍വഹിക്കുന്നു.
എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്ഒ20 സ്‌പെല്‍, എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്!ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.
