News
തിയേറ്ററില്‍ നിന്നും ടെലിവിഷനില്‍ നിന്നും കിച്ച സുദീപിന്റെ ചിത്രം വിലക്കണം; ബിജെപിയ്ക്ക് പിന്തുണ അറിയിച്ചതിന് പിന്നാലെ ആവശ്യവുമായി ജെഡിഎസ്
തിയേറ്ററില്‍ നിന്നും ടെലിവിഷനില്‍ നിന്നും കിച്ച സുദീപിന്റെ ചിത്രം വിലക്കണം; ബിജെപിയ്ക്ക് പിന്തുണ അറിയിച്ചതിന് പിന്നാലെ ആവശ്യവുമായി ജെഡിഎസ്
കഴിഞ്ഞ ദിവസമായിരുന്നു കന്നഡ നടന് കിച്ച സുദീപ് ബിജെപിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തത്തെിയിരുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ സിനിമകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജെഡിഎസ്.
കിച്ച സുദീപ് അഭിനയിച്ച സിനിമകള്‍ തിയേറ്ററിലും ടെലിവിഷനിലും പ്രദര്‍ശിപ്പിക്കുന്നതും പരസ്യങ്ങള്‍, പരിപാടികള്‍ ഉള്‍പ്പെടെയുള്ളവയും വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ജെഡിഎസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
താരത്തിന്റെ സിനിമകള്‍ തിയേറ്ററിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും പ്രേക്ഷകരിലേക്കെത്തുന്നത് ആളുകളെ സ്വാധീനിക്കുമെന്ന് ജെഡിഎസ് ചൂണ്ടികാട്ടി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങുമെന്ന് ബുധനാഴ്ചയാണ് കിച്ച സുദീപ് അറിയിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായുള്ള അടുപ്പമാണ് പാര്‍ട്ടിക്കായി രംഗത്തിറങ്ങാന്‍ കാരണമെന്നും താരം പറഞ്ഞു.
‘പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ ബിജെപി എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ താനവരെ പിന്തുണയ്ക്കും. ബിജെപിയുടെ പ്രചാരണത്തിന് മാത്രമാണ് പങ്കെടുക്കുക.
തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഏത് പാര്‍ട്ടിയിലായാലും പിന്തുണയ്ക്കും. അദ്ദേഹം നിര്‍ദ്ദേശിക്കുന്നവരെ എല്ലാവരെയും.’ മുഖ്യമന്ത്രിയെ താന്‍ ഗോഡ്ഫാദറായാണ് കാണുന്നതെന്ന് കിച്ചാ സുദീപ് പറഞ്ഞു.
അതേസമയം, തനിക്ക് ഭീഷണിക്കത്ത് ലഭിച്ചുവെന്നാരോപിച്ച് കിച്ചാ സുദീപ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപിയിലേയ്ക്ക് പ്രവേശിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് നടന്റെ വീട്ടിലേയ്ക്ക് ഭീഷണി കത്ത് എത്തിയത്. ജാക്ക് മഞ്ജുവിനാണ് കിച്ചാ സൂദീപിനെ അഭിസംബനോധന ചെയ്തുകൊണ്ടുള്ള കത്ത് ലഭിച്ചത്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം.
കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുട്ടനഹള്ളി പോലീസ് കേസെടുത്തിരിക്കുകയാണ്. വളരെ മോശം ഭാഷയാണ് കത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ജാക്ക് മഞ്ജു പറഞ്ഞു. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡിയുടെ ഉത്തരവനുസരിച്ച് കത്ത് സെന്‍ട്രല്‍ ്രൈകം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
കത്തയച്ച ആളെ അറിയാമെന്നും സിനിമാ മേഖലയില്‍ത്തന്നെ ഉള്ളവരാണ് ഇതിന് പിന്നിലെന്നും സുദീപ് പറഞ്ഞു. അവര്‍ക്കുള്ള ഉചിതമായ മറുപടി നല്‍കും. താന്‍ ഒരു മോശം സമയത്തിലൂടെ കടന്നുപോയപ്പോള്‍ സഹായിച്ചവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും താരം ഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെ കൂട്ടിച്ചേര്‍ത്തു.
