Connect with us

നിര്‍മ്മാതാവിന് നോട്ടീസ് അയച്ച് കിച്ച സുദീപ്

News

നിര്‍മ്മാതാവിന് നോട്ടീസ് അയച്ച് കിച്ച സുദീപ്

നിര്‍മ്മാതാവിന് നോട്ടീസ് അയച്ച് കിച്ച സുദീപ്

നിര്‍മ്മാതാവിന് നോട്ടീസ് അയച്ച് കന്നഡ താരം കിച്ച സുദീപ്. തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവ് എം.എന്‍ കുമാറിന് എതിരെയാണ് കിച്ച സുദീപ് നിയമപരമായി നീങ്ങിയത്.

എം.എന്‍ കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന് പറഞ്ഞാണ് സുദീപ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം അഞ്ചാം തീയതിയാണ് കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപിനെതിരെ നിര്‍മ്മാതാവ് വാര്‍ത്താസമ്മേളനം നടത്തിയത്. തന്റെ ചിത്രത്തില്‍ അഭിനയിക്കാനായി ഏഴ് വര്‍ഷം മുമ്പ് സുദീപ് കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അഡ്വാന്‍സ് തുക കൈപ്പറ്റിയെന്നും കുമാര്‍ പറഞ്ഞു. ‘വിക്രാന്ത് റോണ’ എന്ന ചിത്രത്തിന് ശേഷം തന്റെ ചിത്രത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്നാല്‍ സുദീപ് അതിന് തയ്യാറായില്ല എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.

ഈ പരാമര്‍ശത്തിന് എതിരെയാണ് കിച്ച സുദീപ് ശനിയാഴ്ച നോട്ടീസ് അയച്ചത്. എം.എന്‍ കുമാറിന് പുറമേ നിര്‍മാതാവ് എം.എന്‍ സുരേഷിനും താരം നോട്ടീസ് അയച്ചിട്ടുണ്ട്. നിരുപാധിക മാപ്പും മാനനഷ്ടത്തിന് പത്തുകോടി രൂപ നഷ്ടപരിഹാരവും വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് വഴി എം.എന്‍ കുമാര്‍ നല്‍കിയ കത്തിന് മറുപടിയായി കഴിഞ്ഞ ജനുവരിയില്‍ സുദീപ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. നിര്‍മ്മാതാവ് പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് കിച്ച സുദീപിന്റെ സുഹൃത്ത് ജാക്ക് മഞ്ജുനാഥും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

Continue Reading
You may also like...

More in News

Trending