Malayalam Breaking News
കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷത്തിൽ ജയസൂര്യ !
കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷത്തിൽ ജയസൂര്യ !
By
വ്യത്യസ്തമായ വേഷങ്ങളിലൂടെ ആളുകളുടെ മനസ് കീഴടക്കിയ നടനാണ് ജയസൂര്യ. മികച്ച നടനുള്ള പുരസ്കാരം സംസ്ഥാന സർക്കാരിൽ നിന്നും ഏറ്റു വാങ്ങി ജയസൂര്യ കൂടുതൽ ഉത്തരവാദിത്തത്തോടെ സിനിമയിൽ നിറ സാന്നിധ്യമാകുകയാണ്.
സിനിമയില്‍ മാത്രമല്ല കുടുംബത്തിലും സന്തോഷമുള്ള കാര്യങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ജയസൂര്യയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ് .
ഇത്തവണ ജയസൂര്യയും കുടുംബവും ഓണം ആഘോഷിക്കുന്നത് ലക്സിന്റെ ആഡംബര കാറിലാണ്. അടുത്തിടെ ബെന്‍സിന്റെ എസ്യുവിയായ ജിഎല്‍സി സ്വന്തമാക്കിയിരിക്കുകയാണ് നടന് ജയസൂര്യ. ലക്സിന്റെ ഹൈബ്രിഡ് സെഡാന് ഇഎസ് 300 എച്ചാണ് താരം സ്വന്തമാക്കിയ ഏറ്റവും പുതിയ വാഹനം. കുടുംബ സമേതം ലക്സിന്റെ ഷോറൂമിലെത്തിയാണ് ജയസൂര്യ വാഹനം സ്വന്തമാക്കിയത്.
അതിനൊപ്പം ജയസൂര്യയുടെ കഥാപാത്രങ്ങള്‍ വെച്ചുള്ള കാരിക്കേച്ചറും ഷോറും ജീവനക്കാര്‍ സമ്മാനിച്ചു. ലക്സ് നിരയില്‍ ഏറ്റവും മികച്ച കാറുകൡലൊന്നാണിത്. 59.95 ലക്ഷം രൂപയാണ് ഇതിന്റെ വില. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്.
jayasurya’s new s u v slc
