Malayalam
കഥയുമായി തന്റെയടുത്ത് വരുന്ന ഒരാളോടും മോശമാണെന്ന് ഒരിക്കലും പറയില്ല; ജയസൂര്യ
കഥയുമായി തന്റെയടുത്ത് വരുന്ന ഒരാളോടും മോശമാണെന്ന് ഒരിക്കലും പറയില്ല; ജയസൂര്യ
മലയാള സിനിമയ്ക്ക് വേറിട്ട കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ജയസൂര്യ. അടുത്തിടെ ജയസൂര്യയുടേതായി പുറത്തിറങ്ങിയ മലയാള സിനിമയിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുകയാണ് വിജയ് ബാബു ചിത്രം സൂഫിയും സുജാതയും. എല്ലാ സിനിമയ്ക്കും ഒരു നിയോഗമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതാണ് ഈ സിനിമയ്ക്കും സംഭവിച്ചതെന്നും നടന് ജയസൂര്യ പറയുന്നു.
കൂടാതെ അതോടൊപ്പം പുതിയ കഥകളോടുളള തന്റെ സമീപനവും അദ്ദേഹം വ്യക്തമാക്കി. കഥയുമായി തന്റെയടുത്ത് വരുന്ന ഒരാളോടും അതു മോശമാണെന്ന് ഒരിക്കലും പറയില്ലെന്ന് നടന് പറയുന്നു, കൊണ്ടു വരുന്നയാള്‍ക്ക് അത് നല്ലതായിരിക്കുമല്ലോ.! ഒരു തുണിക്കടയില്‍ കയറിയാല്‍ അവിടെ പല ഷര്‍ട്ടുകള്‍ കാണും. പക്ഷേ, എല്ലാം നമുക്ക് ചേരില്ല. നമുക്ക് ഇണങ്ങുന്ന, ഇഷ്ടപ്പെടുന്ന ഷര്‍ട്ടുകള്‍ കാണും. അല്ലാത്തവയും കാണും. അതിനര്‍ഥം നമുക്ക് ഇഷ്ടപ്പെടാത്തത് മോശമാണ് എന്നാണോ? അല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
