എടീ പിടിച്ചിരുന്നോ! നേപ്പാളിൽ ഇനിഎന്തെല്ലാം കാണാൻ കിടക്കുന്നു; ഭാര്യയുമൊത്ത് അവധിക്കാലം ആഘോഷിച്ച് ജയസൂര്യ
മലയാളികളുടെ ഇഷ്ട നായകന്മാരിൽ ഒരാളാണ് ജയസൂര്യ. സിനിമയൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം കയറിയ താരം. ഏത് കഥാപാത്രവും താരത്തിന്റെ കയ്യിൽ സുരക്ഷിതമായി സംവിധായകർക്ക് നൽകാം.
സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ നേപ്പാളിലെ അവധിക്കാല ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയുമൊത്ത് നേപ്പാളിൽ അവധിക്കാലം ആഘോഷിക്കുകയാണ് ജയസൂര്യ. ജയസൂര്യ തന്നെയാണ് ഇൻസ്റാഗ്രാമിയിലൂടെ ചിത്രം പങ്കുവെച്ചത് .നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയും താരം സന്ദർശിച്ചു. ഭാര്യയുമൊത്താണ് അവധിക്കാലം ആഘോഷിക്കാൻ എത്തിയത്.
ജയസൂര്യയുടെ പുതിയ ചിത്രം ‘തൃശ്ശൂർ പൂരത്തിന്റെ തിരക്കുകളിൽ ആയിരുന്നു താരം. രതീഷ് വേഗ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
Jayasurya
