Connect with us

ഭൂട്ടാനിൽ അവധിയാഘോഷിച്ച് അനുഷ്കയും വിരാടും;തെരുവ് നായ്ക്കളെ താലോലിച്ച് താരങ്ങൾ ചിത്രങ്ങൾ വൈറൽ!

Social Media

ഭൂട്ടാനിൽ അവധിയാഘോഷിച്ച് അനുഷ്കയും വിരാടും;തെരുവ് നായ്ക്കളെ താലോലിച്ച് താരങ്ങൾ ചിത്രങ്ങൾ വൈറൽ!

ഭൂട്ടാനിൽ അവധിയാഘോഷിച്ച് അനുഷ്കയും വിരാടും;തെരുവ് നായ്ക്കളെ താലോലിച്ച് താരങ്ങൾ ചിത്രങ്ങൾ വൈറൽ!

പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള ജോഡികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും. ഒരു കാലത്ത് ഏറ്റവുമധികം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നവരാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. ഇരുവരും ഒന്നിച്ചുള്ള യാത്രകളും പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമെല്ലായിരുന്നു പാപ്പരാസികള്‍ ഏറ്റുപിടിച്ചത്. പ്രണയ വാര്‍ത്ത പരന്നതോടെ താരങ്ങളെ ഒന്നിച്ച് കാണാതെ ആയി. ഇതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇരുവരും വിവാഹത്തിലൂടെ ഒന്നായിട്ട് മൂന്ന് വര്‍ഷമാവാന്‍ പോവുകയാണ്. അനുഷ്കയും ,വിരാടും ബോളിവുഡിന്റെ ഇഷ്ട്ട ദമ്പതികളാണ്.

ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും യാത്രകളെ ഏറെ ഇഷ്ട്ടപെടുന്നവരാണ് . വിരാട് കോഹ്‌ലിയുടെ 31-ാം പിറന്നാൾ ആഘോഷിക്കാനായി ഇത്തവണ ഇരുവരും ഒന്നിച്ച് ഭൂട്ടാനിലേക്കാണ് യാത്ര പോയത്. തിരക്കിട്ട ജീവിതത്തിനിടയിലും ഒരുമിച്ച് ലോകം ചുറ്റിക്കറങ്ങാൻ ഇരുവരും സമയം കണ്ടെത്താറുണ്ട്. ഭൂട്ടാൻ യാത്രയ്ക്കിടയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് അനുഷ്ക.

തെരുവുനായ്ക്കളെ കളിപ്പിച്ചും ഭൂട്ടാനിലെ മനോഹരമായ പ്രദേശങ്ങളിൽ ചുറ്റികറങ്ങിയുമൊക്കെ വെക്കേഷൻ ആഘോഷമാക്കുകയാണ് അനുഷ്ക- വിരാട് ദമ്പതിമാർ. മൃഗസ്നേഹികളാണ് വിരാടും അനുഷ്കയും. ഇതു വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങൾ മുൻപും ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭൂട്ടാനിൽ ട്രെക്കിങ്ങിനു പോയതിന്റെ ചിത്രങ്ങളും വിശേഷങ്ങളും അനുഷ്ക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മുൻപ് ഷെയർ ചെയ്തിരുന്നു. ട്രെക്കിങ്ങിനിടെ ഭൂട്ടാനിലെ ചെറിയൊരു ഗ്രാമത്തിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ കാട്ടിയ സ്നേഹത്തെക്കുറിച്ചും അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

”8.5 കിലോമീറ്റർ ട്രെക്കിങ്ങിനിടെ ഞങ്ങൾ മലനിരകളിലെ ചെറിയൊരു ഗ്രാമത്തിലെത്തി. അവിടെ നാലു മാസം പ്രായമുളള പശുക്കുട്ടി ഉണ്ടായിരുന്നു. അതിന് തീറ്റ കൊടുത്തു. ഈ സമയം വീട്ടുടമസ്ഥൻ ഞങ്ങൾ ക്ഷിണിതരാണെങ്കിൽ ഒരു കപ്പ് ചായ കുടിക്കാൻ ക്ഷണിച്ചു. ഞങ്ങൾ വീട്ടിലേക്ക് എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവർ വളരെ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു. ഞങ്ങൾ ആരാണെന്ന് അവർക്ക് അറിയില്ലായിരുന്നു. എന്നിട്ടും ഞങ്ങളെ സ്നേഹത്തോടും ഉത്സാഹത്തോടും പരിചരിച്ചു. കുറച്ചുനേരം അവർക്കൊപ്പം അവിടെ ചെലവഴിച്ചശേഷം ചായ കുടിച്ചു. ക്ഷീണിതരായ രണ്ടു ട്രെക്കേഴ്സാണ് ഞങ്ങളെന്നാണ് അവർക്ക് മനസിലായത്. തിരിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതെയാണ് അവർ ഞങ്ങളെ സ്വീകരിച്ചത്. ജീവിതമെന്നതിന്റെ ശരിയായ അർഥം ഇതെല്ലെങ്കിൽ മറ്റെന്താണെന്ന് എനിക്ക് അറിയില്ല. ഈ അനുഭവം ഞങ്ങൾ രണ്ടുപേരും ഒരിക്കലും മറക്കില്ല” ഇതായിരുന്നു അനുഷ്കയുടെ കുറിപ്പ്.

about anushka sharma and virat kohli

More in Social Media

Trending

Recent

To Top