Social Media
ജയറാമിന്റെ പുതിയ ലുക്കിൽ കയ്യടിച്ച് ആരാധകർ ;വൈറലായി ചിത്രം!
ജയറാമിന്റെ പുതിയ ലുക്കിൽ കയ്യടിച്ച് ആരാധകർ ;വൈറലായി ചിത്രം!
By
മലയാളത്തിന്റെ സ്വന്തം താരമാണ് ജയറാം .അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വളരെ സവിശേഷത ഉള്ള ഒന്ന് തന്നെയാണ് .അദ്ദേഹത്തിന്റെ ഓരോ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത് .
അല്ലു അർജ്ജുനും ജയറാമും ഒന്നിക്കുന്ന ചിത്രത്തിന് അല വൈകുന്തപുരം ലോ എന്ന് പേരിട്ടു. തെലുങ്കിലെ ഹിറ്റ് മേക്കർ ത്രീവിക്രം ശ്രീനിവാസ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാ ബാദിൽ പുരോഗമിക്കുകയാണിപ്പോൾ.
പൂജാ ഹെഗ്ഡേയും നിവേദാ പൊതുരാജും നായികമാരാകുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന താരം മുരളിയാണ്. ബോളിവുഡ് താരം തബുവാണ് ജയറാമിന്റെ നായികയാകുന്നത്. സെപ്തംബർ പകുതിയോടുകൂടി ജയറാമിന്റെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകും. എസ്.എസ്. തമനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.അടുത്ത ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
സ്യൂട്ട് ധരിച്ച് നടി തബുവിനൊപ്പം നടന്നുനീങ്ങുന്ന ജയറാമിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അല്ലു അര്ജുന് നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ജയറാം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നതും. കോട്ടും സ്യൂട്ടുമണിഞ്ഞ് ജയറാമും സാരിയുടുത്ത് തബുവും ഒന്നിച്ചു നടന്നുവരുന്നതിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം.
ഇരുവരും ജോഡിയായാണ് ചിത്രത്തില്‍ എത്തുന്നത്. അല്ലു അര്‍ജുന്റെ അച്ഛന് വേഷത്തിലെത്തുന്ന ജയറാം ഇതിനായി ശരീരഭാരം കുറച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. 60 ദിവസം കൊണ്ട് 13 കിലോയോളം ഭാരമാണ് താരം കുറച്ചത്. കര്‍ശനമായ ഡയറ്റും ചിട്ടയായ വ്യായാമവും കൊണ്ടാണ് താരം മെലിഞ്ഞത്. ചിത്രം കണ്ട ആരാധകര്‍ കാളിദാസന്റെ ഫെയ്സ് ആപ്പ് ആണോ എന്ന് വരെ സംശയം പ്രകടിപ്പിച്ചിരുന്നു. അടുത്തവര്‍ഷമാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.
Jayaram new look for Allu Arjun’s new film
