Connect with us

ശരിക്കും കിളി പോയത് പോലെയെന്ന് നവ്യ നായര്‍;കമന്റുമായി ആരാധകർ!

Social Media

ശരിക്കും കിളി പോയത് പോലെയെന്ന് നവ്യ നായര്‍;കമന്റുമായി ആരാധകർ!

ശരിക്കും കിളി പോയത് പോലെയെന്ന് നവ്യ നായര്‍;കമന്റുമായി ആരാധകർ!

മലയാളത്തിൽ ആർക്കും തന്നെ മറക്കാനാവാത്ത നായികയാണ് നവ്യാനായർ .താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ എന്നും വേറിട്ട് നിന്ന ചിത്രങ്ങളായിരുന്നു നന്ദനം ആയിരുന്നു ജനമനസുകളിൽ നവ്യ ഇടം നേടിയ ചിത്രം . സിനിമയില്‍ സജീവമല്ലെങ്കിലും ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയാണ് താരങ്ങള്‍ക്ക്. വേറിട്ട മേക്കോവറുമായും ഇവരെത്താറുണ്ട്. പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്പോള്‍ മുഖ്യ ആകര്‍ഷണമായി മാറാറുമുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരങ്ങളിലൊരാളാണ് നവ്യ നായര്‍.

ഇടയ്ക്ക് ഒരു സിനിമയുമായി എത്തിയിരുന്നുവെങ്കിലും ആ വരവില്‍ പ്രേക്ഷകര്‍ തൃപ്തരായിരുന്നില്ല. ഇടക്കാലത്ത് റിയാലിറ്റി ഷോയിലെ ജഡ്ജായും താരമെത്തിയിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലൂടെ ഈ താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. കെ മധുവിന്റെ സഹോദരിയുടെ മകളാണ് നവ്യ. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തോട് അഭിനയ മോഹത്തെക്കുറിച്ച് പറഞ്ഞിരുന്നതായി താരം പറയുന്നു. പഠനവുമായി മുന്നേറാനായിരുന്നു അന്ന് അമ്മാവന്‍ മരുമകളോട് പറഞ്ഞത്.

മാത്രമല്ല നവ്യയ്ക്ക് ചെയ്യാനാവുന്ന തരത്തിലുളള കഥാപാത്രത്തെയല്ല തന്‍റെ സിനിമയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മാവന്‍റെ സിനിമയിലൂടെയായിരുന്നില്ല താരം അരങ്ങേറിയത്. സിനിമയിലെത്തി അധികം വൈകാതെ തന്നെ മരുമകളെ നായികയാക്കി അദ്ദേഹം സിനിമയൊരുക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

നവ്യ നായരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ച പുതിയ വീഡിയോ കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. വെയ്റ്റ് പൊക്കുന്നതിനിടയിലെ വീഡിയോയാണ് താരം പങ്കുവെച്ചത്. ഇത്രക്ക് മെലിയേണ്ടിയിരുന്നില്ലെന്നായിരുന്നു ചിലരുടെ കമന്റ്. താരത്തെ സമ്മതിച്ചിരിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ മമ്മൂട്ടിയുടെ ശൈലിയാണ് താരം പിന്തുടരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ഡാന്‍സാണ് തന്റെ പാഷനെന്ന് നേരത്തെ തന്നെ നവ്യ നായര്‍ വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ചിന്നചെറുകളി എന്ന നൃത്താവിഷ്‌ക്കാരവുമായി താരം എത്തിയിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ഈ നൃത്താവിഷ്‌കാരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടിനെക്കുറിച്ച് ശരിക്കും കിളി പോയത് പോലെയാണെന്നാണ് താരം കുറിച്ചിട്ടുള്ളത്.

സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെയാണ് നവ്യ നായര്‍ സിനിമയില്‍ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ഇന്നും അഭിനയത്തെക്കുറിച്ച് പറയുമ്പോള്‍ വാചാലയാവാറുണ്ട് ഈ നായിക. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും നവ്യ നായര്‍ക്ക് ലഭിച്ചിരുന്നു.

ജനപ്രിയ താരമായ ദിലീപായിരുന്നു നവ്യയുടെ ആദ്യ നായകന്‍. ദിലീപിന്‍റെ നായികയായി തുടക്കം കുറിച്ചവരില്‍ പലരും പില്‍ക്കാലത്ത് സൂപ്പര്‍ നായികമാരായി മാറിയിരുന്നു. അതേ ഭാഗ്യമാണ് നവ്യ നായര്‍ക്കും ലഭിച്ചത്. മാഗസിനിന്റെ കവര്‍ പേജായാണ് ആദ്യം തന്റെ ഫോട്ടോയെത്തിയത്. അത് കണ്ടായിരുന്നു നവ്യയെ സിനിമയിലേക്ക് വിളിച്ചത്. സിദ്ധു പനയ്ക്കലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാനായി വിളിച്ചത്. സ്‌ക്രീന്‍ ടെസ്റ്റിനായി തൃശ്ശൂരില്‍ പോയിരുന്നുവെന്നും അന്ന് മിമിക്രിയും കുറച്ച് രംഗങ്ങളുമൊക്കെ ചെയ്ത് കാണിക്കാനായിരുന്നു അവരാവശ്യപ്പെട്ടത്. അത് ദിലീപിനും മഞ്ജു വാര്യര്‍ക്കും അയച്ചുകൊടുത്തിരുന്നുവെന്നും നേരത്തെ നവ്യ പറഞ്ഞിരുന്നു.

കലാതിലകപ്പട്ടം നഷ്ടമായതില്‍ പൊട്ടിക്കരയുന്ന നവ്യ നായരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് നവ്യ നായര്‍. ആദ്യ സിനിമ പുറത്തിറങ്ങുന്ന സമയത്ത് ആകെ നാണമായിരുന്നുവെന്നും മഴത്തുള്ളികിലുക്കത്തിന്റെ ചിത്രീകരണത്തിലായിരുന്നു അന്ന് താനെന്നും താരം പറഞ്ഞിരുന്നു

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടനെയാണ് ഇഷ്ടത്തിലേക്ക് എത്തിയത്. റിസല്‍ട്ട് വന്ന പ്ലസ് ടുവില്‍ ജോയിന്‍ ചെയ്ത് ക്ലാസുമായി നീങ്ങുന്നതിനിടയിലാണ് മഴത്തുള്ളി കിലുക്കത്തില്‍ അഭിനയിക്കാനുള്ള അവസരം നവ്യയെ തേടിയെത്തിയത്. താരത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് നന്ദനം. ഈ സിനിമ സൂപ്പര്‍ഹിറ്റായി മാറുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. രഞ്ജിയേട്ടനാണ് സിനിമയെക്കുറിച്ച് പറഞ്ഞത്. വളരെ മനോഹരമായി കഥ പറഞ്ഞുതന്നിരുന്ന സംവിധായകരിലൊരാളാണ് അദ്ദഹമെന്ന് താരം പറഞ്ഞിരുന്നു.

about navya nair

More in Social Media

Trending

Recent

To Top