Malayalam
ഇനി നിന്നെ ഒരുപാട് മിസ്സ് ചെയ്യും; വളർത്തു നായയുടെ വിയോഗത്തിൽ സങ്കടം പങ്കുവച്ച് താരം…
ഇനി നിന്നെ ഒരുപാട് മിസ്സ് ചെയ്യും; വളർത്തു നായയുടെ വിയോഗത്തിൽ സങ്കടം പങ്കുവച്ച് താരം…
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം.പൊതുവെ സിനിമ താരങ്ങളുടെ വാർത്തകൾ അറിയാൻ ആരാധകർക്ക് ആകാംഷ കൂടുതലാണ്.അപ്പോൾ അത് സൂപ്പർ സ്റ്റാറുകൾ ആണെങ്കിൽ പറയുകയും വേണ്ട.ഇപ്പോളിതാ ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വീട്ടിലെ വലിയൊരു നഷ്ടത്തെ കുറിചാണ് പറയുന്നത്.വളരെ വിഷമത്തോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം തന്റെ വീട്ടിലെ വളർത്ത് നായ മരിച്ചു.എട്ട് വർഷമായി കൂടെഉണ്ടായിരുന്ന താണ് നായക്കുട്ടി.ബെൻ എന്നാണ് പേര്. ബെന്നിന്റെ വിയോഗത്തിൽ സങ്കടം പങ്കുവച്ച് ജയറാം എത്തിയത്.
View this post on InstagramA post shared by Jayaram (@perumbavoor_jayaram) on
കഴിഞ്ഞ എട്ടുവർഷമായി ജയറാമിനും കുടുംബത്തിനും കാവലായും കൂട്ടായും ഒപ്പമുണ്ടായിരുന്ന ബെൻ ഇനി ഇല്ല. ബെന്നിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ഈ നൊമ്പരവാർത്ത താരം പ്രേക്ഷകരെ അറിയിച്ചത്. ഇനി ബെന്നിനെ ഒരുപാട് മിസ്സ് ചെയ്യുമെന്നാണ് പോസ്റ്റിൽ പറയുന്നത്. ബെന്നിനൊപ്പമുള്ള ജയറാമിന്റെ മാത്രമല്ല പാര്വതിയുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ജയറാം ഇപ്പോൾ അഭിനയിക്കുന്നത് വിജേഷ് മണി സംവിധാനം ചെയ്യുന്ന നമോ എന്ന സംസ്കൃത സിനിമയിലാണ്.ചിത്രത്തിന് വേണ്ടി പുതിയ മേക്ക് ഓവറിലാണ് എത്തുന്നത്. ശരീരഭാരം കുറച്ച് തലമുടി മൊട്ടയടിച്ച് എത്തുന്ന ജയറാമിന്റെ ഫോട്ടോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.
jayaram instagram post about passing away of their beloved pet dog
