Connect with us

മേക്കപ്പ് ഇടാറില്ലെന്ന് സാനിയ; കിടിലൻ മറുപടിയുമായി റിമിടോമി!

Malayalam

മേക്കപ്പ് ഇടാറില്ലെന്ന് സാനിയ; കിടിലൻ മറുപടിയുമായി റിമിടോമി!

മേക്കപ്പ് ഇടാറില്ലെന്ന് സാനിയ; കിടിലൻ മറുപടിയുമായി റിമിടോമി!

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍.റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ചിലതൊക്കെ വലിയ രീതിയിൽ വിവാദം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതാ സാനിയയുടെ വീഡിയോയാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. റിമി ടോമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു സാനിയ .

മേക്കപ്പ് ഇടാതെ ഇന്റർവ്യൂന് പോയിരുന്നിട്ടുണ്ടോ എന്ന റിമിയുടെ ചോദ്യത്തിന് താൻ മേക്കപ്പ് അധികം ഉപയോഗിക്കാറില്ലെനന്നായിരുന്നു മറുപടി . ഇത് കേട്ടയുടൻ റിമി അതിശയിക്കുകയായിരുന്നു. താൻ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെടുത്താൻ മുഖത്ത് കൈകൾ കൊണ്ട് അമർത്തി തുടച്ചു കാണിക്കുകയും ചെയ്തു. താൻ അധികം മേക്കപ്പ് ഉപയോഗിക്കാറില്ലെന്നും സാനിയ പറയുന്നു

സാനിയയുടേത് വളരെ നല്ല സ്കിൻആണ് . ലിപ്സ്റ്റിക് ഇട്ടാൽത്തന്നെ വളരെയധികം മേക്കപ്പ് ഇട്ടിട്ടുണ്ടെന്നാണ് പൊതുവേയുള്ള ഒരു ധാരണയെന്നും റിമി മറുപടിയും പറഞ്ഞു.

ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ‌ഏറ്റവുമൊടുവിൽ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാനിയയ്ക്ക് ഒപ്പം റോഷനും ഗബ്രിയും മെറിൻ ഫിലിപ്പും അതിഥികളായിരുന്നു .‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് റോഷനെങ്കിൽ പ്രണയ മീനുകളുടെ കടൽ’ എന്ന ചിത്രത്തിലെ നായക വേഷത്തിലാണ് ഗബ്രിയ തിളങ്ങിയത്. ഹാപ്പി സർദാർ’ എന്ന ചിത്രത്തിൽ കാളിദാസിന്റെ നായികയായിരുന്നു മെറിൻ ഫിലിപ്പ് എത്തിയത്

saniya

More in Malayalam

Trending

Recent

To Top