Connect with us

വൈകാരികപരമായി അത്രയ്ക്കും വേട്ടയാടപ്പെടുന്നു, ആ രണ്ട് ചിത്രങ്ങള്‍ ഇതുവരെയും കണ്ടിട്ടില്ല; ജയറാം

Malayalam

വൈകാരികപരമായി അത്രയ്ക്കും വേട്ടയാടപ്പെടുന്നു, ആ രണ്ട് ചിത്രങ്ങള്‍ ഇതുവരെയും കണ്ടിട്ടില്ല; ജയറാം

വൈകാരികപരമായി അത്രയ്ക്കും വേട്ടയാടപ്പെടുന്നു, ആ രണ്ട് ചിത്രങ്ങള്‍ ഇതുവരെയും കണ്ടിട്ടില്ല; ജയറാം

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജയറാം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്!ലര്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജയറാം. മെഡിക്കല്‍ ത്രില്ലര്‍ ജോണറിലാണ് ചിത്രമെത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ രണ്ട് സിനിമകള്‍ തനിക്ക് ഇതുവരെ മുഴുവനായും കാണാന്‍ സാധിച്ചിട്ടില്ലെന്ന് പറയുകയാണ് ജയറാം.

ജയറാം, കാളിദാസ് ജയറാം, ജ്യോതിര്‍മയി എന്നിവര്‍ അഭിനയിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പൂന്റെയും’, ‘ആകാശദൂത്’ എന്നീ സിനിമകളാണ് ജയറാമിന് ഇതുവരെ മുഴുവനാക്കാന്‍ സാധിക്കാത്ത സിനിമകള്‍. ഈ രണ്ട് സിനിമകളും വൈകാരികപരമായി അത്രയ്ക്കും വേട്ടയാടപ്പെടുന്നതുകൊണ്ടാണ് തനിക്ക് കാണാന്‍ സാധിക്കാത്തത് എന്നാണ് ജയറാം പറയുന്നത്.

‘ഞാനിതുവരെ എന്റെ വീട് അപ്പൂന്റെയും എന്ന സിനിമ മുഴുവന്‍ കണ്ടിട്ടില്ല. സിബിയുടെ അടുത്ത് ചോദിച്ചു നോക്കൂ, ഞാന്‍ അത് കണ്ടിട്ടില്ല. സെക്കന്‍ഡ് ഹാഫില്‍ ഒരു ഹോണ്ടിങ് മ്യൂസിക് ഉണ്ട് അപ്പോള്‍ ഞാന്‍ തിയേറ്ററില്‍ നിന്ന് എണീറ്റ് പോകും. അന്ന് പ്രൊജക്ഷന്‍ നടന്ന സമയത്ത് വരെ ഞാന്‍ പുറത്തു പോയിട്ട് ഇരിക്കും. പ്രത്യേകിച്ച് കണ്ണനും കൂടെ അഭിനയിക്കുമ്പോള്‍ നല്ല വിഷമം തോന്നും, കാര്യം നമുക്കറിയാം സിനിമയാണ്, ക്യാമറയുടെ മുമ്പില്‍ ആണ് അഭിനയിക്കുന്നത് എല്ലാം അറിയാം. എങ്കില്‍ പോലും വിഷമം തോന്നും. അഭിനയിക്കുമ്പോള്‍ കുഴപ്പമില്ലായിരുന്നു അഭിനയിച്ചു കഴിഞ്ഞത് വേറെ സ്ഥലത്ത് അത് കാണുമ്പോള്‍ ഭയങ്കര വിഷമം ആണ്.

എന്നെ കഴിഞ്ഞിട്ട് വിളിച്ചാല്‍ മതിയെന്ന് പറയും. എനിക്കത് പറ്റില്ല. ഇപ്പോഴും ആകാശദൂത് എന്ന സിനിമ ഞാന്‍ മുഴുവന്‍ കണ്ടിട്ടില്ല. പകുതി അല്ലെങ്കില്‍ മുക്കാല്‍ ആകുമ്പോഴേക്കും ഞാന്‍ എണീറ്റ് പോകും. എനിക്ക് അത്ര സങ്കടം താങ്ങാന്‍ പറ്റില്ല.’ എന്നാണ് ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞത്. ഒരിടവേളയ്ക്ക് ശേഷം ഓസ്!ലറിലൂടെ ജയറാം നായകനായെത്തുമ്പോള്‍, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്!ലര്‍ മാറുമെന്നും പ്രേക്ഷകര്‍ കണക്കുകൂട്ടുന്നുണ്ട്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എബ്രഹാം ഓസ്!ലര്‍.

അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, ദര്‍ശന നായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസിം ജമാല്‍, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡോ. രണ്‍ധീര്‍ കൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാ?ഗ്രഹണം നിര്‍വഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ ആണ്. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top