Connect with us

‘തീയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ആന്റോ ജോസഫിനെയാണ്’; മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം

Actor

‘തീയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ആന്റോ ജോസഫിനെയാണ്’; മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം

‘തീയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ആന്റോ ജോസഫിനെയാണ്’; മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചകൊണ്ട് എത്തുന്നത്. ‘കേരളത്തിന്റെ കാന്താര’എന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിക്കുന്നത്

ഇപ്പോഴിതാ മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം. മലയാളത്തില്‍ മമ്മൂട്ടി പറയുന്ന ആമുഖം തമിഴില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനവും നടന്‍ പങ്കുവെച്ചു. ചെന്നൈയില്‍ കുടുംബത്തിനൊപ്പമാണ് ജയറാം ‘മാളികപ്പുറം’ കണ്ടത്. തീയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ആന്റോ ജോസഫിനെയാണ്. സിനിമകണ്ടിരിക്കെ പലപ്പോഴും തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും പൂര്‍ത്തിയായപ്പോള്‍ കുറേനേരത്തേക്ക് ഒന്നും പറയാനായില്ലെന്നും ജയറാം ആന്റോയോട് പറഞ്ഞു. ആന്റോയോട് സംസാരിക്കുമ്പോഴും ‘മാളികപ്പുറം’നല്‍കിയ കാഴ്ചാനുഭവത്തില്‍ ജയറാമിന്റെ വാക്കുകള്‍ ഇടറി.

ഇതിനൊപ്പമാണ് മമ്മൂട്ടി പറയുന്ന ആമുഖം ചിത്രത്തിന്റെ തമിഴ്പതിപ്പില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനം ജയറാം മുന്നോട്ടുവെച്ചത്. തികഞ്ഞ അയ്യപ്പഭക്തനായ ജയറാം മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ്.

അതേസമയം മാളികപ്പുറത്തെ കുറിച്ച് നടൻ ജയസൂര്യ പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്.

ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്ന് ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. വിഷ്ണു ശശിശങ്കറിനെയും തിരക്കഥാകൃത്ത് അഭിലാഷിനെയും നടൻ അഭിനന്ദിക്കുന്നു. ഉണ്ണി മുകുന്ദന്റെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമാണിതെന്നും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി ദേവനന്ദയെ തോന്നിയെന്നും ജയസൂര്യ കുറിച്ചു

Continue Reading
You may also like...

More in Actor

Trending

Recent

To Top