Connect with us

പ്രചാരണ പരിപാടികൾക്കിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്തു നല്ല മനുഷ്യൻ; വത്സൻ തില്ലങ്കേരിയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ

Actor

പ്രചാരണ പരിപാടികൾക്കിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്തു നല്ല മനുഷ്യൻ; വത്സൻ തില്ലങ്കേരിയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ

പ്രചാരണ പരിപാടികൾക്കിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്തു നല്ല മനുഷ്യൻ; വത്സൻ തില്ലങ്കേരിയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരിയെ സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. ‘മാളികപ്പുറം’ സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ‘‘കോഴിക്കോട്ടെയും കണ്ണൂരിലെയും പ്രൊമോഷൻ യാത്രയ്ക്കിടെ വത്സൻ തില്ലങ്കേരിയെ കണ്ടു. എന്തു നല്ല മനുഷ്യൻ.’’ – തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ പറയുന്നു.

‘മാളികപ്പുറം സിനിമയുടെ കോഴിക്കോട്/കണ്ണൂർ പ്രചാരണ പരിപാടികൾക്കിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്തു നല്ല മനുഷ്യൻ. കണ്ണൂരിലെയും കോഴിക്കോട്ടെയും ആളുകളും എത്ര നന്മ നിറഞ്ഞവർ. നല്ല ഭക്ഷണവും മതിയാവോളം സ്നേഹവും. ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം. വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകൾ ഉടൻ പുറത്തിറങ്ങും. വളരെ നന്ദി.’’ ഉണ്ണി മുകുന്ദൻ കുറിച്ചു.

സമൂഹ മാധ്യമങ്ങളിലും മാളികപ്പുറം തരംഗമാണ്. കേരളത്തിന്റെ കാന്താര എന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിക്കുന്നത്. സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടുന്നു. അഭിലാഷ് പിള്ളയാണ് തിരക്കഥ. ചായാഗ്രഹണം വിഷ്ണു നാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. സംഗീതം രഞ്ജിൻ രാജ്.

Continue Reading
You may also like...

More in Actor

Trending

Recent

To Top