Actor
അവളുടെ നാല് വയസിലെ പഠിപ്പിച്ച് തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു; ഈ പെൺകുഞ്ഞിനെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്റെ മകളെ ഓർമ്മ വന്നു; ബാല
അവളുടെ നാല് വയസിലെ പഠിപ്പിച്ച് തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു; ഈ പെൺകുഞ്ഞിനെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്റെ മകളെ ഓർമ്മ വന്നു; ബാല
അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നടനാണ് ബാല. വ്യക്തിജീവിതവും സിനിമ ജീവിതവുമാണ് വാർത്തയിൽ ഇടം പിടിക്കാനുള്ള കാരണം. 2010 ലാണ് ബാല ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചത്. ഒരു റിയാലിറ്റി ഷോയിൽ വെച്ചുള്ള പരിചയം പ്രണയം ആവുകയായിരുന്നു. പിന്നീട് 2019 ൽ ഇരുവരും വേർപിരിഞ്ഞു. മകൾ പാപ്പു എന്ന അവന്തിക അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്.
‘ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിൽ ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ കളരി അഭ്യാസം കണ്ടപ്പോൾ മകൾ പാപ്പുവിനെക്കുറിച്ച് ബാല സംസാരിച്ചു.
ഇതിന് ആദിമുറൈ എന്നും പറയും. തമിഴ്നാട്ടിൽ കുറച്ച് പേർക്കേ ആദിമുറൈ എന്ന അഭ്യാസ പ്രകടനം അറിയുന്നത്. അടിമുറൈയ്ക്ക് മുകളിലുള്ളതാണ് ആദിമുറൈ. എന്റെ ഒഫീഷ്യൽ പേജ് നോക്കിയാൽ അറിയാം ഞാനും ഇത്തരം മുറകൾ ചെയ്തിട്ടുണ്ട്
എനിക്കത് ആരെയങ്കിലും പഠിപ്പിക്കണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു. ഒരു ശിഷ്യനെ കിട്ടിയിട്ടേ ഇല്ലേ. ഈ പെൺകുഞ്ഞിനെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്റെ മകളെ ഓർമ്മ വന്നു. വളരെ ആഗ്രഹം ആയിരുന്നു അവൾക്ക് നാല് വയസിലെ പഠിപ്പിച്ച് തുടങ്ങണം എന്ന്. പക്ഷെ സാധിച്ചില്ല
ഈ കലാരൂപം ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും പഠിക്കണം. സ്ത്രീകൾ ഈ ആർട്ട് പഠിച്ചാൽ ഈ ഭൂമി നന്നാവും. ഇത് എന്റെ റിക്വസ്റ്റ് ആണ്,’ ബാല പറഞ്ഞതിങ്ങനെ. മകളെക്കുറിച്ച് പൊതുവേദികൾ പലപ്പോഴും ബാല സംസാരിച്ചിട്ടുണ്ട്. മകളോടുള്ള സ്നേഹത്തെക്കുറിച്ചാണ് നടൻ സംസാരിക്കാറുള്ളത്
