ആരെങ്കിലും നിങ്ങളനുഭവിക്കുന്ന കഷ്ടപ്പാട് എല്ലാം കണ്ടറിഞ്ഞു നിങ്ങളെ രക്ഷപ്പെടുത്തും എന്നുള്ള വിശ്വാസത്തിന്റെ പുറത്തു ജീവിതം തള്ളി നീക്കരുത് ; ജാസ്മിൻ ‘
ഇന്ത്യയൊട്ടാകെ നിരവധി പ്രേക്ഷകരും ആരാധകരുമുള്ള ടെലിവിഷൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ബിഗ് ബോസ് സംപ്രേഷണം ചെയ്തുവരുന്നു ഹിന്ദിയിലൂടെയാണ് ബിഗ് ബോസ് ഇന്ത്യയില്‍ തുടങ്ങുന്നത്. പിന്നീടത് മറ്റ് ഭാഷകളിലേക്കും എത്തുകയായിരുന്നു. അക്കൂട്ടത്തില്‍ മലയാളത്തിലും ബിഗ് ബോസ് എത്തി. മലയാളത്തില്‍ ഇതുവരെ നാല് സീസണുകളാണ് ബിഗ് ബോസ് പിന്നിട്ടത്. അഞ്ചാം സീസണിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് സുപരിചിതരായ ഒരുപാട് താരങ്ങള്‍ ബിഗ് ബോസിലെത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ധാരാളം പുതിയ താരങ്ങളേയും ബിഗ് ബോസ് സൃഷ്ടിച്ചു. നാല് സീസണുകളും എടുത്ത് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ പുതിയ താരങ്ങളെ പരിചയപ്പെടുത്തിയ സീസണായിരുന്നു കഴിഞ്ഞു പോയത്.
റോബിന്, ബ്ലെസ്ലി, അപര്‍ണ, നിമിഷ, റിയാസ്, ഡെയ്സി തുടങ്ങി ഒരുപാട് പേരെ കഴിഞ്ഞ സീസണിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാക്കി മാറ്റാന്‍ ബിഗ് ബോസ് ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളാണ് ജാസ്മിന് എം മൂസ. ബോഡി ബില്‍ഡറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ജാസ്മിന് ബിഗ് ബോസ് മലയാളം സീസണ് 4 ലെ ഏറ്റവും ജനപ്രീയ താരങ്ങൡ ഒരാളും ഷോയുടെ നെടുന്തൂണുകളിലൊരാളുമായിരുന്നു.
ജാസ്മിന്റെ ജീവിതകഥ ആര്‍ക്കും പ്രചോദനം നല്‍കുന്നതായിരുന്നു. വിവാഹ ജീവിതത്തിലുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചും താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ ജാസ്മിന് ഷോയില്‍ വച്ച് മനസ് തുറന്നിരുന്നു. ലെസ്ബിയനായ ജാസ്മിന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം ജാസ്മിന് ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തിരുന്നു. തോല്ക്കാന് മനസില്ലാത്ത ജാസ്മിന് ഷോയിലൂടെ താരമായി മാറുകയായിരുന്നു.
തന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന ജാസ്മിന് ഷോയില്‍ നിന്നും പുറത്ത് പോയതും അങ്ങനെ തന്നെയായിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി ഷോയില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയ താരമാണ് ജാസ്മിന്. ഷോയുടെ മേക്കേഴ്സിന്റെ നിലപാടില്‍ പ്രതിഷേധിച്ച്, സിഗരറ്റ് വലിച്ചു കൊണ്ട് ഇറങ്ങി പോകുന്ന ജാസ്മിനെ മലയാളി ഒരിക്കലും മറക്കില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാസ്മിന് തന്റെ വര്‍ക്കൗട്ട് ടിപ്പുകളും ട്രെയിനിംഗുമെക്കെയായി നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ തന്റെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചു കൊണ്ട് ജാസ്മിന് കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ജീവിതത്തില്‍ നമുക്ക് വേണ്ടി ജീവിക്കേണ്ടതിനെക്കുറിച്ചാണ് ജാസ്മിന് കുറിപ്പില്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.ജീവിതത്തില്‍ ഒരിക്കലെങ്കിലും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിക്കുന്നത് മാറ്റി ഒരിക്കലെങ്കിലും ‘This is what I wanna do’ എന്ന് ചിന്തിച്ചാല്‍ തീരാവുന്നതേ ഉള്ളൂ പല പ്രശ്നങ്ങളും എന്നാണ് ജാസ്മിന് പറയുന്നത്.
എപ്പോഴും ഓര്‍ക്കുക, ജീവിതത്തില്‍ ആരും നിങ്ങളെ വന്നു രക്ഷിക്കാന്‍ പോവുന്നില്ല. ആരെങ്കിലും വന്ന് നിങ്ങളനുഭവിക്കുന്ന കഷ്ടപ്പാട് എല്ലാം കണ്ടറിഞ്ഞു നിങ്ങളെ രക്ഷപ്പെടുത്തും എന്നുള്ള വിശ്വാസത്തിന്റെ പുറത്തു ജീവിതം തള്ളി നീക്കാതെ ‘എന്റെ ജീവിതം മാറ്റിമറിക്കാന്‍ മറ്റാരും വരില്ല അത് മാറ്റി മറിക്കാന്‍ എനിക്കാണ് എനിക്ക് മാത്രമാണ് പറ്റുക’ എന്നുള്ളത് എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നോ അന്ന് നിങ്ങള്‍ക്ക് മനസ്സിലാവും ‘You are more powerful than you know and people fear the day you DISCOVER IT.’ എന്നാണ് ജാസ്മിന് പറയുന്നത്.
നിരവധി പേരാണ് ജാസ്മിന്റെ പോസ്റ്റിന് കമന്റുമായി എത്തുന്നത്. ജാസ്മിന് പലർക്കും പ്രചോദനമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കഴിഞ്ഞ ദിവസം ജാസ്മിന്റെ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. മണാലിയിലെത്തിയപ്പോള് പഴയ ഓർമ്മകള്‍ തന്നെ കരയിപ്പിച്ചുവെന്നാണ് അതേക്കുറിച്ച് ജാസ്മിന് പിന്നീട് പറഞ്ഞത്. കരയുന്നത് ഓക്കെയാണെന്നും ജാസ്മിന് പറയുന്നു.
