Connect with us

സിദ്ധി വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ജാന്‍വി കപൂര്‍

Actress

സിദ്ധി വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ജാന്‍വി കപൂര്‍

സിദ്ധി വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ജാന്‍വി കപൂര്‍

നിരവധി ആരാധകരുള്ള നടിയാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ സിദ്ധി വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. ഇന്ന് രാവിലെയാണ് താരം ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പരാമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരം ക്ഷേത്രത്തില്‍ എത്തിയത്. ഗുഡി പദ്വ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളിലുംപങ്കെടുത്ത ശേഷമാണ് താരം ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്.

അടുത്തിടെ തിരുപ്പതി തിരുമല ക്ഷേത്രത്തിലും ജാന്‍വി ദര്‍ശനം നടത്തിയിരുന്നു. കാമുകന്‍ ശിഖര്‍ പഹാരിക്കും സുഹൃത്തും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഓറിക്കും ഒപ്പമാണ് ജാന്‍വി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ജാന്‍വി മുട്ടുകുത്തി ക്ഷേത്ര പടികള്‍ കയറുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.

മൂവരും നാല് മണിക്കൂര്‍ സമയമെടുത്തായിരുന്നു അന്ന് 3,550 പടിക്കെട്ടുകള്‍ താണ്ടി മലമുകളിലെത്തിയത്. അവസാനത്തെ പടിക്കെട്ടുകള്‍ മുട്ടുകുത്തി ഇഴഞ്ഞ് ക്ഷേത്രനടയിലെത്തുന്ന ജാന്‍വിയെ വീഡിയോയില്‍ കാണാം.

ജാന്‍വി കപൂറിന്റെ അമ്മയും പ്രശസ്ത നടിയുമായ ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു തിരുപ്പതി. ബാലാജിയെ ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനുമായി 50 തവണയെങ്കിലും മുട്ടിലിഴഞ്ഞ് പടികള്‍ ചവിട്ടി ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടെന്ന് ജാന്‍വി പറയുന്നു.

More in Actress

Trending

Recent

To Top