Malayalam Articles
വൈകിയെത്തിയതിന് ജഗതിയുടെ മുഖത്തേക്ക് മീന്‍ വെള്ളം ഒഴിക്കാന്‍ ധൈര്യം കാണിച്ച മലയാള സിനിമ നടി ആരായിരിക്കും ?!
വൈകിയെത്തിയതിന് ജഗതിയുടെ മുഖത്തേക്ക് മീന്‍ വെള്ളം ഒഴിക്കാന്‍ ധൈര്യം കാണിച്ച മലയാള സിനിമ നടി ആരായിരിക്കും ?!
വൈകിയെത്തിയതിന് ജഗതിയുടെ മുഖത്തേക്ക് മീന്‍ വെള്ളം ഒഴിക്കാന്‍ ധൈര്യം കാണിച്ച മലയാള സിനിമ നടി ആരായിരിക്കും ?!
മലയാള സിനിമയുടെ 90 കളില്‍ ചുക്ക് ഇല്ലാത്ത കഷായം പോലെയായിരുന്നു ജഗതിയുടെ അവസ്ഥ.
ഒരു സീനിലെക്കെങ്കിലും ജഗതിയെ കിട്ടിയാല്‍ ആ ചിത്രത്തിനു മിനിമം ഗ്യാരന്റിയാണെന്ന് വിശ്വസിച്ചിരുന്ന നിര്‍മ്മാതാക്കളുണ്ടായിരുന്നു.ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്ക് ഒഴുകുകയായിരുന്നു ജഗതി.
ഒരിക്കലും ഒരു സിനിമയുടെ ലൊക്കേഷനിലും ജഗതിയ്ക്ക് പറഞ്ഞ സമയത്ത് ഹാജറാവാന്‍ കഴിഞ്ഞിരുന്നില്ല. ഇതു കാരണം നിരവധി സംവിധായകരുടെ അനിഷ്ടം ജഗതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
‘ആര്‍ദ്രം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റിലേക്ക് ജഗതി വളരെ വൈകിയായിരുന്നു വന്നത് . ജഗതി എത്തിയപാടെ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ പ്ലാന്‍ ചെയ്തത് .മീന്‍ വെട്ടുന്ന കല്‍പ്പനയുടെ ജാനുവിനോട് ജഗതിയുടെ വെട്ടിച്ചിറസൈമണ്‍ കിന്നരിക്കുന്നതും മീന്‍ മുറിച്ച വെള്ളം ജാനു സൈമണ്‍ന്‍റെ മുഖത്തേക്ക് ഒഴിക്കുന്നതുമായ സീനായിരുന്നു.
എന്നാല്‍ , ആ സീനില്‍ കല്‍പ്പന ജഗതിയുടെ മുഖത്തേക്ക് വീശിയത് യഥാര്‍ത്ഥത്തില്‍ മീന്‍ കഴുകിയ വെള്ളമായിരുന്നു. ജഗതി ആദ്യം ഞെട്ടിയെങ്കിലും ശരിക്കുള്ള മീന്‍നാറ്റവും ചൊറിച്ചിലുമായി ജഗതി ആ സീന്‍ കൊഴുപ്പിച്ചു. സെറ്റില്‍ പറഞ്ഞ സമയത്ത് എത്താതിന്‍റെ പേരില്‍ കല്‍പ്പന തനിക്കിട്ട് തന്ന പണിയാണെന്ന് മനസ്സിലാക്കി സമാധാനിക്കുകയായിരുന്നു ജഗതി.ജഗതിയുടെ കരിയറിലെ എവര്‍ഗ്രീന്‍ റോളാണ് വെട്ടിച്ചിറസൈമണ്‍.