Actor
രമയുടെ ആ വാക്കുകൾ കേട്ട് ഞാനാകേ തകർന്നുപോയി. പിന്നീട് ഞങ്ങൾ ധാരണയിലെത്തി; ജഗദീഷ്
രമയുടെ ആ വാക്കുകൾ കേട്ട് ഞാനാകേ തകർന്നുപോയി. പിന്നീട് ഞങ്ങൾ ധാരണയിലെത്തി; ജഗദീഷ്
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ജഗദീഷ്.
ഓഫ് സ്ക്രീനിൽ നല്ലൊരു അധ്യാപകൻ കൂടിയാണ് ജഗദീഷ്. അവതാരകൻ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ജഗദീഷ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. കോമഡിയാണ് ജഗദീഷിനെ താരമാക്കുന്നതെങ്കിലും നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജഗദീഷ്.
ഇപ്പോഴിതാ തന്റെ പങ്കാളിയും ഫോറൻസിക് വിദഗ്ധയുമായിരുന്ന രമയെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. എപ്പോഴും സിനിമ കാണാൻ ആദ്യ ദിവസം പോകുന്ന വ്യക്തിയാണന്നും എന്നാൽ രമ അതിൽ താത്പര്യമുള്ള ആളായിരുന്നില്ലെന്നും ജഗദീഷ് പറയുന്നു. എപ്പോഴും ആദ്യ ദിവസം സിനിമ പോയി കാണുക എന്നതാണ് എന്റെ ആഗ്രഹം.
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ, ഫസ്റ്റ് ദിവസം രമയെ സിനിമയ്ക്ക് കൊണ്ട് പോകുമ്പോൾ ഇഷ്ടമില്ലാതിരുന്നിട്ട് പോലും എന്റെ കൂടെ വന്നിട്ടുണ്ട്. ഒരു പ്രാവിശ്യം ‘ശേഷം കാഴ്ച്ചയിൽ’ എന്ന ചിത്രത്തിന് അഡ്വാൻസ് ടിക്കറ്റ് ബുക്ക് ചെയ്ത് ഹാപ്പിയായി ചെന്ന് ‘ കണ്ടോ, ടിക്കറ്റ് ഫസ്റ്റ് ഡെ ആറര മണിയ്ക്ക്’ എന്ന് പറഞ്ഞപ്പോൾ രമ പറയുകയാണ് ‘ ശേ എന്താണിത് ഒരുമാതിരി ആൾക്കാരെ പോലെ ഫസ്റ്റ് ദിവസം തള്ളിക്കേറി സിനിമ കാണുന്നത്.’
ഞാനാകേ തകർന്നുപോയി. പിന്നീട് ഞങ്ങൾ ധാരണയിലെത്തി. ആദ്യ ദിവസം ഞാൻ പോകാമെന്ന് പറഞ്ഞു. അതിന് ശേഷം ഏറ്റവും തിരക്ക് കുറയുന്ന സമയത്ത് കുട്ടികളുമായി പോകാമെന്ന് രമ പറഞ്ഞു. അപ്പോൾ അത് ധാരണയിലെത്തി. എനിക്ക് വെള്ളിയാഴ്ച്ച ദിവസങ്ങളിൽ ഷൂട്ടിങ്ങ് ഇല്ലെങ്കിൽ, മൂന്ന് ഷോ കാണാൻ വേണ്ടി പോകുമ്പോൾ വീട്ടിൽ നിന്നും ചോറ് കെട്ടി തന്ന് വിട്ടിട്ടുണ്ട് രമ. വെള്ളിയാഴ്ച ദിവസമാകുമ്പോൾ രമ എന്നോട് ചോദിക്കും ‘അല്ല ഇന്ന് പോകുന്നില്ലേ’ എന്നും ജഗദീഷ് പറയുന്നു.
