തൂവെള്ള വസ്ത്രത്തിൽ ഇസഹാഖ് ബോബൻ… മാമോദീസ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ
By
മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങ് താരനിബിഢമായിരുന്നു.
കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ വച്ചുനടന്ന മാമോദീസ ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ ചാക്കോച്ചന്റെ മകൻ ഇസ്ഹാഖ് ബോബൻ കുഞ്ചാക്കോയുടെ മാമോദീസ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
തൂവെള്ള വസ്ത്രത്തിൽ ഇസ്ഹാഖിനെ അണിയിച്ചൊരുക്കുന്നതും വീട്ടിലെ അലങ്കാരങ്ങളുമെല്ലാം വിഡിയോയിൽ കാണാം. ഇക്കഴിഞ്ഞ ഏപ്രിൽ 17–നാണ് ചാക്കോച്ചന് കുഞ്ഞ് പിറന്നത്. ഈ വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.മമ്മൂട്ടി, ജയസൂര്യ,ദുൽഖർ തുടങ്ങി സിനിമാ ലോകത്തെ സജീവ സാന്നിധ്യങ്ങളായ എല്ലാ താരങ്ങളും മാമോദീസ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ജനപ്രിയ നായകൻ ദിലീപും പങ്കെടുത്തു. ഭാര്യ കാവ്യാ മാധവനൊപ്പമായിരുന്നു ദിലീപ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ദിലീപിന് കുഞ്ഞ് ജനിച്ചതിന് ശേഷം ഇത് ആദ്യമായാണ് ഒരു പൊതു പരിപാടിയിൽ ഇരുവരെയും ഒന്നിച്ച് കാണുന്നത്.
പള്ളിയിലെത്തിയ ഇരുവരും പ്രാര്‍ത്ഥിക്കുന്നതും ചാക്കോച്ചനോടും പ്രിയയോടും വിശേഷങ്ങള്‍ തിരക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ചാക്കോ ബോബനേയും കുടുംബത്തേയും കാണുന്നതിനായി മമ്മൂട്ടി കുടുംബസമേതമാണ് എത്തിയത്. സുല്‍ഫിത്തും അമാല്‍ സൂഫിയയും മറിയവുമൊക്കെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
izahaak boban kunchako babtism
