Connect with us

ഞാൻ ലിപ് ലോക്കിനില്ല ! വിജയിയോട് നോ പറഞ്ഞു സായ് പല്ലവി

Actress

ഞാൻ ലിപ് ലോക്കിനില്ല ! വിജയിയോട് നോ പറഞ്ഞു സായ് പല്ലവി

ഞാൻ ലിപ് ലോക്കിനില്ല ! വിജയിയോട് നോ പറഞ്ഞു സായ് പല്ലവി

ഒരൊറ്റ സിനിമകൊണ്ട് തെന്നിന്ത്യയെ മൊത്തത്തിൽ കയ്യിലെടുത്ത താരമാണ് നടി സായ് പല്ലവി. ഇപ്പോൾ തെന്നിന്ത്യയിലെ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിനിൽക്കുകയാണ് സായ്. ആദ്യ ചിത്രമായ പ്രേമം വന്‍വിജമായി മാറിയതോടെ താരത്തിന്റെ ജീവിതം മാറിമറയുകയായിരുന്നു. ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിര നായികമാരിലൊരാൾ കൂടിയാണ് സായ്പല്ലവി. ഇതായിപ്പോൾ, യുവാക്കളുടെ ഹരമായി മാറിയ നടൻ വിജയ് ദേവാറുകൊണ്ടയ്‌ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ നോ പറഞ്ഞിരിക്കുകയാണ് സായ്. ഇത് കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ . എന്താണ് ഇതിനു പിന്നിലെ കാരണമെന്നാണ് ആരാധകർ ചോദിക്കുന്നത്.

വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമയായ ഡിയര്‍ കോമ്രേഡ് ജൂലൈ 26ന് തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ടയും നായികയായ രാശ്മിക മന്ദാനയും. ഭരത് കമ്മ സംവിധാനം ചെയ്ത സിനിമയില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരം വിസമ്മതിച്ചതോടെയാണ് രാശ്മികയെ നായികയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചിത്രത്തില്‍ ചുംബന രംഗങ്ങളുള്ളതിനാലാണ് സായ് പല്ലവി പിന്‍മാറിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ചുംബന രംഗങ്ങളിലും ഗ്ലാമറസ് രംഗങ്ങളിലുമൊന്നും അഭിനയിക്കില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.ഇതിനാലാണ് ചിത്രത്തിൽ നിന്ന് നടി പിന്മാറിയതെന്നാണ് റിപ്പോർട്ട്. അതുപോലെ തന്നെ കുട്ടിയുടുപ്പുകളിട്ട് അഭിനയിക്കാന്‍ താന്‍ തയ്യാറല്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വൈവിധ്യമാര്‍ന്നതും അഭിനയ പ്രാധാന്യം ഉള്ളതുമായ കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് നേരത്തെ നടി പറഞ്ഞിരുന്നു.

മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി സിനിമയില്‍ അരങ്ങേറിയത്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷവും അഭിനയത്തില്‍ സജീവമാണ് ഈ താരം.കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി കഠിനാധ്വാനം നടത്താനും സായ് തയ്യാറാണ്.

സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടികളിലെല്ലാം സായ് പല്ലവി സജീവമായി പങ്കെടുക്കാറുണ്ട്. സ്വന്തം നിലപാടുകള്‍ കൃത്യമായി തുറന്നുപറയാറുമുണ്ട്. അതിരന്‍, എന്‍ജികെ തുടങ്ങിയ സിനിമകളായിരുന്നു സമീപകാലത്ത് നടിയുടേതായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

മലയാളത്തില്‍ അഭിനയിക്കുമ്പോൾ ഭാഷ അറിയാത്ത പ്രശ്‌നം നേരിടുന്നുണ്ടെന്നും അതിരനില്‍ ഡയലോഗുകളില്ലാത്തതിനാല്‍ ആ പേടിയുണ്ടായിരുന്നില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സൂര്യയുടെ നായികയായാണ് താരം എന്‍ജികെയില്‍ എത്തിയത്. രാകുല്‍പ്രീത് സിംഗും ചിത്രത്തിലുണ്ടായിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു സായ് പല്ലവിയുടെ പ്രകടനത്തിന് ലഭിച്ചത്.

അഭിനയത്തിന് പുറമേ നൃത്തത്തിലും മികവ് തെളിയിച്ചാണ് സായ് പല്ലവി മുന്നേറുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലെ വിജയി കൂടിയായിരുന്നു നടി . അഭിനയ മേഖലയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗിക്കുകയാണെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഒരുപാട് കാര്യങ്ങളെക്കുറിച്ച്‌ ചോദിക്കാറുണ്ടെന്ന് സായ് പറയുന്നു.

sai pallavi -vijay devarkonda-says no

Continue Reading
You may also like...

More in Actress

Trending

Recent

To Top