തൂങ്ങി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല; അതിന് മുന്നേ പ്രവര്ത്തിക്കണ്ടേ ; ഒരു പ്രശ്സതയായ നടി ഒരാളുടെ ഒന്നേകാല്‍ ലക്ഷം രൂപ അടിച്ചു മാറ്റി!!!
By
മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ജീജ സുരേന്ദ്രന്. നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗഗാനം പോലെ എന്ന സീരിയലില്‍ അഭിനയിക്കുകയാണ് നടി. നിരവധി ഹാസ്യവേഷങ്ങളിലൂടെയും ക്യാരക്ടർ റോളുകളിലൂടെയും സീരിയലുകളിലും സിനിമകളിലും ജീജ സാനിധ്യം അറിയിച്ചിട്ടുണ്ട്.
സിനിമാ സീരിയൽ മേഖലയിൽ വ്യക്തമായ അഭിപ്രായങ്ങൾ നടത്തിയിട്ടുള്ള ഒരു വ്യക്തിയെന്ന നിലയിൽ നിരവധി വിവാദങ്ങളുടെ ഭാഗമായി ജീജ മാറിയിരുന്നു. അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ഒരുപാട് തവണ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിൽ സീരിയല്‍ താരങ്ങള്‍ക്കിടയിലെ ചൂഷണങ്ങളെക്കുറിച്ച് ജീജ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൂഷണം ചെയ്യപ്പെടാന്‍ നിന്നു കൊടുത്തിട്ടല്ലേ ചൂഷണം ചെയ്യുന്നത്. ഞാന്‍ ജെനുവിന് ആണെന്ന് മനസിലാക്കിയാല്‍ നിങ്ങള്‍ ഞാനുമായി ഡീല്‍ ചെയ്യും. ചൂഷണം ചെയ്യപ്പെടാന്‍ നിന്നു കൊടുത്താല്‍ നിങ്ങളെ ചൂഷണം ചെയ്യും. എന്തിനാണ് നിങ്ങള്‍ നിന്നു കൊടുക്കുന്നത്? നമ്മളെക്കൊണ്ട് താങ്ങാന്‍ പറ്റുന്നത് താങ്ങാം.
താങ്ങാന്‍ പറ്റാത്തിടത്ത് പോയി അബദ്ധത്തില്‍ പെട്ട്, പോയി തൂങ്ങുന്നതിലും ഭേദം അതിന് പോകാതിരിക്കുകയല്ലേ? എന്നാണ് ജീജ ചോദിക്കുന്നത്. ഇന്നൊരു അനുഭവം എനിക്കുണ്ടായി. ഉപദേശിച്ച് വച്ചിട്ടാണ് വന്നത്. അങ്ങനെ എന്തെങ്കിലും തോന്നിയാല്‍ പാതിരാത്രിയ്ക്ക് ആണെങ്കിലും എന്നെ വിളിച്ചോളാന്‍ പറഞ്ഞു. ഇല്ല, ചേച്ചി ഞാന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് പറഞ്ഞത്. അവര്‍ ചെയ്യുന്നത് മണ്ടത്തരമാണ്. എങ്കിലും നമ്മള് ഇടപെട്ട് അവര്‍ക്ക് എന്തെങ്കിലും സന്തോഷം കൊടുക്കുമ്പോള്‍ ഒരു സംതൃപ്തി ലഭിക്കും. തൂങ്ങി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതിന് മുന്നേ പ്രവര്ത്തിക്കണ്ടേ.
പെട്ടു പെട്ടു എന്ന് പറയും. എന്തിനാണ് പെടാന്‍ പോകുന്നു. നീ ചെയ്തിട്ടല്ലേ മോനേ അല്ലെങ്കില്‍ മോളേ? എന്നിട്ടും നമ്മള് അവരുടെ കൂടെ നില്‍ക്കുകയാണെന്നും താരം പറയുന്നു. എന്റെ മകന് വക്കീലാണ്. മകനോട് ഞാന്‍ പറയാത്ത കാര്യങ്ങളില്ല. ഒരു ദിവസം ഞാന്‍ തന്നെ എന്റെ മകനോട് എന്റെ മെസഞ്ചറില്‍ വരുന്ന മെസേജുകളെക്കുറിച്ച് പറഞ്ഞു. പറയുന്നത് ആരാധനയാണ്. അച്ഛമ്മ കഥാപാത്രമായിട്ട് പോലും ആരാധന. അല്ലാതെയുള്ള വേഷം ഇട്ടാല്‍ ഇതാണോ അച്ഛമ്മ എന്ന് ചോദിക്കും. പിന്നെ വിധവ ആയ ശേഷമുള്ള മെസേജുകള്‍.
വോയ്സ് മെസേജുകള്‍, കമന്റുകള്‍ ഓക്കെയുണ്ട്. അപ്പോള്‍ ഈ കൊച്ചു പെണ്‍കുട്ടികള്‍ എന്തൊക്കെ അനുഭവിക്കുന്നുണ്ടാകുമെന്നും താരം ചോദിക്കുന്നു. ഇതൊക്കെയും ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് മാത്രം സംഭവിക്കുന്നതല്ല. അല്ലാതെയില്ലാത്തിടത്തും ഉണ്ട്. പ്രായം നോക്കിയിട്ടുമല്ല. ഒറ്റയ്ക്കാണോ, അപ്പോള്‍ വരും വാലും പൊക്കി. എന്തിനാണ് അതിനൊക്കെ പോകുന്നത്. ആരാധന മൂത്തവന്മാരില് നിന്നും പെണ്‍കുട്ടികള്‍ സാമര്‍ത്ഥ്യത്തില്‍ പണം അടിച്ചു മാറ്റുന്ന സംഭവങ്ങളുമുണ്ട്. വേഗം കൊടുക്കും.
കഴിഞ്ഞ ദിവസം ഒരു പ്രശ്സതയായ നടി ഒരാളുടെ ഒന്നേകാല്‍ ലക്ഷം രൂപ അടിച്ചു മാറ്റി. അയ്യായിരം രൂപ ചോദിച്ചാല്‍ കൊടുക്കാത്ത ആളാണ്. ഇപ്പോള്‍ വിളിക്കുമ്പോള്‍ അവള് അങ്ങനെ പറയുന്നു, ഇങ്ങനെ പറയുന്നു ചേച്ചിയെന്ന് പറഞ്ഞു. കൊടുക്കുമ്പോള്‍ നിങ്ങള്‍ എന്നോട് ചോദിച്ചില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. കൊടുക്കുമ്പോള്‍ സംഘടനയ്ക്ക് അറിയില്ലല്ലോ. അതിനാല്‍ ഇതിലൊന്നും സംഘടന ഇടപെടില്ലെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.
അതേസമയം ജീജ അമ്പിളി ദേവിയെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. നടി അമ്പിളി ദേവിയുമായി പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജീജ സുരേന്ദ്രൻ.നടി അമ്പിളി ദേവി തനിക്ക് മകളാണ് എന്നും പ്രശ്നങ്ങള്‍ ഉണ്ട് എന്നത് യൂട്യൂബ് ചാനലുകാരുണ്ടാക്കിയ വാര്‍ത്ത മാത്രമാണെന്നും ജീജ വ്യക്തമാക്കുന്നു. തനിക്ക് നടൻ ആദ്യത്യനായും പ്രശ്നങ്ങളില്ലെന്ന് താരം വ്യക്തമാക്കുന്നു.
അമ്പിളി എനിക്ക് എന്റെ മോളാണ്. അമ്പിളിയുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ല. യൂട്യൂബുകാരാണ് എല്ലാ പ്രശ്നങ്ങളുും ഉണ്ടാക്കിയത്. ഒരു പ്രശ്നവുമില്ല എന്ന് അമ്പിളിയോട് ചോദിച്ചാല്‍ മനസിലാകും. കൊവിഡിനുശേഷം ഞങ്ങള്‍ രണ്ടാളും ഷോര്‍ട്ട് ഫിലിമില്‍ വേഷമിട്ടിരുന്നു. ഞങ്ങള്‍ രണ്ടാളും കണ്ടപ്പോള്‍ കെട്ടിപ്പിടിക്കുകയായിരുന്നു. അമ്പിളിയാണ് നായികയെന്ന് മനസിലായപ്പോള്‍ ആ ദിവസം എത്താനായി കാത്തിരിക്കുകയായിരുന്നു എന്നും നടി ജീജ സുരേന്ദ്രൻ വ്യക്തമാക്കുന്നു.
അന്ന് ആറ്റിങ്ങലിലെ ലൊക്കേഷനിലെത്തിയപ്പോളും താനും അമ്പിളി ദേവിയും കണ്ടു എന്നും നിലവില്‍ അനുരാഗ ഗാനം പോലെ എന്ന സീരിയലില്‍ മുത്തശ്ശിയുടെ വേഷത്തില്‍ എത്തുന്ന നടി ജീജ സുരേന്ദ്രൻ വ്യക്തമാക്കി. ആന്റീ.. എന്ന് എന്നെ വിളിച്ച് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അവളും കരഞ്ഞു, ഞാനും കരഞ്ഞുവെന്നും താരം വെളിപ്പെടുത്തുന്നു. നേരത്തെ ജീജയ്ക്കെതിരെ നടൻ ആദിത്യന് നേരത്തെ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.
